മല്ലപ്പള്ളി താലൂക്കില്‍ നാശനഷ്ടം സംബന്ധിച്ച വിവരങ്ങള്‍ ഒക്ടോബര്‍ 19 മുതല്‍ കൈമാറാം; തഹസില്‍ദാര്‍ എം.ടി. ജയിംസ്

പത്തനംതിട്ട: മല്ലപ്പളളി താലൂക്കില്‍ ശക്തമായ മഴയില്‍ വീടുകള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ പരിശോധിക്കുന്നതിന് ഒക്ടോബര്‍ 19 മുതല്‍ വില്ലേജ് ഓഫീസുകളില്‍ ലഭിക്കുന്ന അപേക്ഷയുടെ അടിസ്ഥാനത്തില്‍ 10 റവന്യൂ സംഘങ്ങള്‍ വീടുകള്‍ പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നിര്‍ണയിക്കുന്നതിനായി ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എഞ്ചിനീയറിംഗ് വിഭാഗത്തിന് അപേക്ഷ കൈമാറും. ജനങ്ങള്‍ക്ക് അവരുടെ വീടുകള്‍ക്കുണ്ടായ നാശനഷ്ടം സംബന്ധിച്ച വിവരങ്ങള്‍ വില്ലേജ് ഓഫീസറെ ഒക്ടോബര്‍ 19 മുതല്‍ അറിയിക്കാന്‍ അവസരമുണ്ടെന്ന് തഹസില്‍ദാര്‍ എം.ടി. ജയിംസ് അറിയിച്ചു.

Hot Topics

Related Articles