ന്യൂഡൽഹി : എസ്പിജി തലവൻ അരുൺ കുമാർ സിൻഹ അന്തരിച്ചു. ഇന്ന് പുലർച്ചെയാണു അന്ത്യം. 61 വയസായിരുന്നു. കാൻസർ ബാധിതനായിരുന്നു. 2016 മുതൽ എസ്പിജി ഡയറക്ടറാണ്.
Advertisements
പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ് അരുൺ കുമാർ സിൻഹ. 1987 ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജാർഖണ്ഡിലാണു വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തിരുവനന്തപുരത്തു ഡിസിപി കമ്മിഷണർ, റേഞ്ച് ഐജി,ഇന്റലിജൻസ് ഐജി, അഡ്മിനിസ്ട്രേഷൻ ഐജി എന്നിങ്ങനെ കേരള പൊലീസിലെ പ്രധാന ചുമതലകൾ അരുൺ കുമാർ സിൻഹ വഹിച്ചിട്ടുണ്ട്.