ലണ്ടൻ : ലോകകപ്പിലേക്ക് യോഗ്യത സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ അർജന്റീന. 2026-ൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പ് മത്സരത്തിലേക്ക് യോഗ്യത സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ അർജന്റീന. യുറുഗ്വായ്-ബൊളീവിയ മത്സരം സമനിലയിൽ കലാശിച്ചതോടെയാണ് അർജന്റീന യോഗ്യത നേടിയത്. 13 കളികളിലൂടെ 28 പോയിന്റാണ് അർജന്റീന സ്വന്തമാക്കിയത്.
Advertisements
അടുത്തവർഷം ജൂൺ 11 മുതൽ ജൂലൈ 19 വരെയാണ് മത്സരങ്ങൾ നടക്കുക. കാനഡ, മെക്സിക്കോ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളാണ് പ്രധാനവേദികൾ. ലോകകപ്പിലേക്ക് ജപ്പാൻ, ന്യൂസിലാൻഡ്, ഇറാൻ, ആതിഥേയരായ അമേരിക്ക, മെക്സിക്കോ, കാനഡ എന്നീവരാണ് നിലവിൽ സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്. 48 ടീമുകളാണ് 2026 ലോകകപ്പിന് ഉണ്ടാകുക..