നടക്കാനുള്ള ബുദ്ധിമുട്ടും തുമ്പികൈയിലെ ആഴത്തിലെ മുറിവും ; അരിക്കൊമ്പൻ പരിക്കിന്‍റെ പിടിയിൽ ; ഭക്ഷണം എടുക്കുന്നതിലും കുറവ് ; കേരളവനമേഖലയിലേക്ക് തിരിച്ചുവരാനുള്ള സാധ്യത കുറവെന്ന് വനംവകുപ്പ് നിരീക്ഷണം

തിരുവനന്തപുരം : തിരുനെല്‍വേലിക്ക് സമീപം കളക്കാട്, മുണ്ടൻതുറൈ കടുവസങ്കേതത്തില്‍ തമിഴ്നാട് വനംവകുപ്പ് തുറന്നുവിട്ട അരിക്കൊമ്പൻ പരിക്കിന്‍റെ പിടിയിലെന്ന് വിവരം.നടക്കാനുള്ള ബുദ്ധിമുട്ടും തുമ്പികൈയിലെ ആഴത്തിലെ മുറിവും അരിക്കൊമ്പനെ അലട്ടുന്നെന്നാണ് കേരള വനംവകുപ്പിന്‍റെ നിരീക്ഷണം.

Advertisements

സഞ്ചാരം വളരെ കുറവാണ്. ഭക്ഷണം എടുക്കുന്നതിലും കുറവുണ്ട്. കോതയാര്‍ ഡാമിന് സമീപം കന്യാകുമാരി വനമേഖല പരിധിയില്‍ തന്നെയാണ് അരിക്കൊമ്പൻ ഇപ്പോഴും. ഇടക്ക് തടസ്സപ്പെടാറുണ്ടെങ്കിലും റേഡിയോ കോളറില്‍നിന്നുള്ള സിഗ്നല്‍ പെരിയാര്‍ വന്യജീവി സങ്കേതത്തില്‍നിന്നും തിരുവനന്തപുരത്തെ വനംവകുപ്പ് ആസ്ഥാനത്ത് കിട്ടുന്നുണ്ട്. വനമേഖലയിലെ കനത്തമഴയും പ്രതികൂല കാലാവസ്ഥയും കാരണം തിങ്കളാഴ്ച സിഗ്നല്‍ കൃത്യമായി കിട്ടിയില്ല. അതേസമയം, കോതയാര്‍ ഡാമിന് സമീപം പച്ചപ്പുല്ല് അടക്കം കിളിര്‍ത്തിട്ടുള്ളതിനാല്‍ ഭക്ഷണത്തിന് ബുദ്ധിമുട്ടില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തമിഴ്നാട് വനംവകുപ്പ് മയക്കുവെടി വെച്ച്‌ തളച്ചശേഷം എക്സ്കവേറ്റര്‍ സഹായത്തോടെ ലോറിയില്‍ കയറ്റുന്നതിനിടെ കാലിന് സംഭവിച്ച പരിക്കാണ് ആനയെ അലട്ടുന്നത്.കാട്ടാനകള്‍ നിരപ്പായ പ്രദേശമാണെങ്കില്‍ ഒരുദിവസം 20- 40 കീലോമീറ്റര്‍വരെ സഞ്ചിക്കും. അങ്ങനെയാണ് പെരിയാര്‍ കടുവ സങ്കേതത്തില്‍ ഏപ്രില്‍ 29ന് തുറന്നുവിട്ട അരിക്കൊമ്പൻ ഒരുമാസത്തിനകം തമിഴ്നാട് കമ്പം – തേനി ഭാഗത്ത് ജനവാസമേഖലയില്‍ ഇറങ്ങിയത്. ഇപ്പോള്‍ പഴയപോലെ സഞ്ചരിക്കാൻ കഴിയുന്നില്ല.

തുമ്പി കൈയില്‍ നേരത്തേയുണ്ടായിരുന്ന മുറിവ് ഉണങ്ങിയെന്ന് തമിഴ്നാട് വനംവകുപ്പ് അവകാശപ്പെടുന്നുണ്ടെങ്കിലും അക്കാര്യത്തിലും ആശങ്കയുണ്ടെന്നാണ് കേരള വനംവകുപ്പ് പറയുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഉടനൊന്നും അരിക്കൊമ്പൻ കേരളവനമേഖലയിലേക്ക് തിരിച്ചുവരാനുള്ള സാധ്യത കുറവെന്നാണ് വനംവകുപ്പ് നിരീക്ഷണം. ആരോഗ്യം വീണ്ടെടുത്ത് കഴിഞ്ഞാല്‍ വീണ്ടും സഞ്ചരിച്ച്‌ തുടങ്ങാം. അതിനാല്‍ അതിര്‍ത്തി മേഖലയില്‍ ജാഗ്രത തുടരുകയാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.