തിരുനെൽവേലി : തമിഴ്നാട് വനംവകുപ്പ് മയക്കുവെടി വെച്ച് പിടികൂടിയ അരിക്കൊമ്പനെ തിരുനെൽവേലി കളക്കാട് കടുവാ സങ്കേതത്തിൽ തുറന്നുവിടും. നിലവിൽ കുങ്കിയാനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റി തിരുനെൽവേലിയിലേക്കുള്ള യാത്രയിലാണ് ആന.
രാത്രി പന്ത്രണ്ട് മണിയോടെയാണ് അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടിയത്. ആനയ്ക്ക് തമിഴ്നാട് വനംവകുപ്പ് രണ്ട് തവണ മയക്കുവെടിവെച്ചു. അതിന് ശേഷം ബൂസ്റ്റർ ഡോസും നൽകിയ ശേഷമാണ് ആനയുടെ കാലുകൾ വടം ഉയോഗിച്ച് ബന്ധിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൂന്ന് കുങ്കിയാനകളെ ഉപയോഗിച്ചാണ് ആനയെ ലോറിയിലേക്ക് കയറ്റിയത്. അരക്കൊമ്പൻ ഉണരാൻ സാധ്യതയുള്ളതിനാൽ ആണ് വനം വകുപ്പ് വീണ്ടും ബൂസ്റ്റർ ഡോസ് നൽകിയത്. ആനയുടെ തുമ്പികൈയിൽ പരിക്കേറ്റിട്ടുണ്ട്.