പാലക്കാട് മലമ്പുഴയിലെ മലയിടുക്കിൽ നിന്നും രക്ഷപെട്ട ബാബുവിനെതിരെ കേസെടുക്കാനുള്ള നീക്കം പിൻവലിച്ച് വനം വകുപ്പ്; വനഭൂമിയിൽ അതിക്രമിച്ച് കയറിയതിന് കേസെടുക്കാനായിരുന്നു നീക്കം; വനം മന്ത്രിയുടെ ഇടപെടലിൽ കേസെടുക്കാനുള്ള നീക്കം പിൻവലിച്ചു

പാലക്കാട്: മലമ്പുഴയിലെ മലയിടുക്കിൽ നിന്നും സാഹസികമായി സൈന്യം രക്ഷപെടുത്തിയ ബാബുവി(23)നെതിരെ കേസെടുക്കാൻ വനം വകുപ്പിന്റെ നീക്കം പിൻവലിച്ചു. വനഭൂമിയിൽ അതിക്രമിച്ചു കയറിയതിനും, അനധികൃതമായി ട്രക്കിംങ് നടത്തിയതിനുമാണ് കേസെടുക്കാൻ നീക്കം നടത്തിയിരുന്നത്. കേസെടുക്കാനുള്ള വനം വകുപ്പിന്റെ നീക്കത്തിനിടെ വനം മന്ത്രി എ.കെ ശശീന്ദ്രൻ രംഗത്ത് എത്തിയിട്ടുണ്ട്. ബാബുവിനെതിരെ കേസെടുക്കാനുള്ള വനം വകുപ്പിന്റെ നീക്കത്തെ തുടർന്നു വനം മന്ത്രി എ.കെ ശശീന്ദ്രൻ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ കേസെടുക്കാനുള്ള നീക്കം പിൻവലിച്ചിരിക്കുന്നത്.

Advertisements

കഴിഞ്ഞ ദിവസമാണ് മലമ്പുഴയിലെ ചെരാത് മലയിലാണ് ട്രക്കിംങിനിടെ ബാബു കുടുങ്ങിയത്. 43 മണിക്കൂറോളം മലയിൽ കുടുങ്ങിക്കിടന്ന ബാബുവിനെ കരസേന സ്ഥലത്ത് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇതിനിടെ ട്രക്കിംങിനിടെ കുരുങ്ങിയ ബാബുവിന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ബാബു ഇന്ന് ആശുപത്രി വിട്ടേയ്ക്കുമെന്നാണ് സൂചന.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐസിയുവിലാണ് യുവാവ് ഇപ്പോൾ ഉള്ളത്. ഇന്ന് വാർഡിലേക്ക് മാറ്റും. കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കും. ബാബു ഇന്നലെ നന്നായി ഉറങ്ങി. ദ്രവഭക്ഷണമാണ് കൊടുക്കുന്നത്.

ബാബുവിനെതിരെ ഇന്ന് തന്നെ കേസെടുക്കുന്നതിനായിരുന്നു വനം വകുപ്പിന്റെ നീക്കം. എഫ്.ഐ.ആർ രേഖപ്പെടുത്തിയ ശേഷം, മൊഴിയെടുത്ത് കേസെടുക്കാനായിരുന്നു വനം വകുപ്പ് ആലോചിച്ചിരുന്നത്. വനം വകുപ്പ് സെക്രട്ടറിയും ചീഫ് വൈൽഡ് ലൈഫ് വാർഡനും തന്നെ വന്ന് കാണണമെന്ന് മന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് വനം മന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കേസ് എടുക്കുന്നത് ഒഴിവാക്കിയത്. ഇതിനിടെ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷം മാത്രമേ അന്തിമ തീരുമാനം ഉണ്ടാകൂ എന്നാണ് ലഭിക്കുന്ന സൂചന.

Hot Topics

Related Articles