തിരുവനന്തപുരം: ആരോഗ്യ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പു കേസിൽ വ്യാജ രേഖയുണ്ടാക്കിയ റഹീസ് അറസ്റ്റിൽ. സംഭവത്തിലെ മുഖ്യകണ്ണിയായ അഖിൽ സജീവിന്റെ സുഹൃത്താണ് റഹീസ്. ആരോഗ്യ കേരളത്തിന്റെ പേരിൽ വ്യാജ നിയമന ഉത്തരവ് ഉണ്ടാക്കിയത് റഹീസാണെന്ന് പൊലിസ് അറിയിച്ചു. കോഴിക്കോട് സ്വദേശിയും അഭിഭാഷകനുമാണ് റഹീസ്. കേസിൽ രാവിലെ മുതൽ റഹീസിനെ ചോദ്യം ചെയ്ത് വരികയായിരുന്നു.
Advertisements