ആർപ്പൂക്കര : ആർപ്പൂക്കര ഇടക്കരി എരുമേലി പാടശേഖരങ്ങളിലെ കർഷകർക്ക് നീണ്ട വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ ബ്ലോക്ക് പഞ്ചായത്തിൽ നിന്നും പമ്പ് സെറ്റ് അനുവദിച്ചു. കാർഷിക മേഖല പ്രതിസന്ധിയാകുന്ന ഘട്ടത്തിലാണ് ബ്ലോക്ക് പഞ്ചായത്തിന്റെ ശക്തമായ ഇടപെടീൽ ഉണ്ടായത്. തരിശായി ഇനി ഒരു പാടശേഖരവും മാറരുത് എന്ന ദൃഢനിശ്ചയമാണ് ഇതിന് പിന്നിൽ. പാടശേഖരങ്ങൾക്ക് ബ്ലോക്ക് പഞ്ചായത്തിൽ നിന്നും അനുവദിച്ച പമ്പ് സെറ്റിന്റെ പ്രവർത്തന ഉദ്ഘാടനം ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആര്യ രാജൻ നിർവഹിച്ചു.
ആർപ്പുക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഞ്ചു മനോജ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് മെമ്പർമാരായ എസ്സി കെ തോമസ്, ബിനു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലൂക്കോസ് ഫിലിപ്പ്, മെമ്പർമാരായ റോസിലി ടോമിച്ചൻ, വിഷ്ണു വിജയൻ, അരുൺ ഫിലിപ്പ്, സുനിത ബിനു, എ ഡി എ ജിയോ ജോസഫ്, ജോൺ ജോസഫ്, ജോമി പെരുമ്പടപ്പിൽ, രാജു കുളങ്ങോട്ടിൽ, ബീന രാജേന്ദ്രൻ, രവി ശ്രീവിഹാർ തുടങ്ങിയവർ സംസാരിച്ചു.