ആർപ്പുക്കര.ലോക മാതൃഭാഷാദിനാചരണത്തോടനുബന്ധിച്ച് എക്സൈസ് ഡിപ്പാർട്മെന്റിന്റെ സഹകരണത്തോടെ ആർപ്പുക്കര ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ രൂപീകരിച്ച വിമുക്തി ക്ലബ് ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി നിർവഹിച്ചു. കൗമാരത്തിന്റെ കാൽപന്ത് ഇനി ലഹരിക്കെതിരെ ഉരുളും എന്ന മുദ്രാവാക്യവുമായി വിദ്യാർത്ഥികൾക്കുള്ള വിമുക്തി ജേഴ്സി വിതരണവും ഡോ. റോസമ്മ സോണി നിർവഹിച്ചു.
പി.ടി.എ പ്രസിഡന്റ് എം.ജയപ്പൻ അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രിൻസിപ്പൽ രെന്ദു സാറാ കുര്യൻ,ബ്ലോക്ക് പഞ്ചായത്തംഗം അന്നമ്മ മാണി, ഗ്രാമ പഞ്ചായത്തംഗങ്ങളായ അരുൺ ഫിലിപ്പ്,ദീപാ ജോസ്, റോസിലി ടോമിച്ചൻ,വിമുക്തി ക്ലബ് അദ്ധ്യാപക വിദ്യാർത്ഥി ഭാരവാഹികളായ റോയ്. ജെ. മഞ്ഞകുന്നേൽ, പി. എസ്. സന്തോഷ്, ഗ്രേസ് മരിയ എന്നിവർ പ്രസംഗിച്ചു