ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർലീഗിൽ ഈ ആഴ്ചയിലെ മത്സരത്തിൽ വിജയം നേടി ടോട്ടനം ഒന്നാം സ്ഥാനത്ത് തുടരുന്നു. ക്രിസ്റ്റൽ പാലസിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ടോട്ടനം വിജയിച്ചത്. 53 ആം മിനിറ്റിൽ ജോയൽ വാർഡും, 66 ആം മിനിറ്റിൽ ടോൺ ഹിംങ് മിന്നുമാണ് ഗോൾ നേടിയത്. ഇൻജ്വറി ടൈമിന്റെ നാലാം മിനിറ്റിൽ ജോർഡാൻ ആയുവാണ് ക്രിസ്റ്റൽ പാലസിന്റെ ആശ്വാസ ഗോൾ നേടിയത്. ഫെഷീൽഡനെ എതിരില്ലാത്ത അഞ്ചു ഗോളിനാണ് ആഴ്‌സണൽ തകർത്തു വിട്ടത്. എഡി നിക്കേടിയാഹിന്റെ ഹാട്രിക്കാണ് ആഴ്‌സണലിന് തകർപ്പൻ വിജയം നൽകിയത്. ഫാബിയോ വിയേര 88 ആം മിനിറ്റിലും, ടോമിയാസു ഇൻജ്വറി ടൈമിന്റെ ആറാം മിനിറ്റിലും നേടിയ ഗോളിലാണ് ആഴ്‌സണൽ ഗോൾ പട്ടിക പൂർത്തിയാക്കിയത്. റഷ്യൻ കോടീശ്വരന്റെ ടീമായ ചെൽസിയ്ക്ക് പക്ഷേ ഇക്കുറി അടിതെറ്റി. ബ്രെന്റ് ഫോർഡാണ് ചെൽസിയെ അട്ടിമറിച്ചത്. ഏതാൻ പിനോക്ക് 58 ആം മിനിറ്റിലും, ഇൻജ്വറി ടൈമിന്റെ ആറാം മിനിറ്റിൽ എംബ്യൂനോയുമാണ് ബ്രെന്റ് ഫോർഡിനു വേണ്ടി ഗോൾ നേടിയത്. ബോൺസ്മൗത്ത് ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബേൺലിയെ തോൽപ്പിച്ചത്. ആഴ്‌സണലും ടോട്ടനവും വിജയിച്ചതോടെ പോയിന്റ് പട്ടികയിൽ സിറ്റി മൂന്നാം സ്ഥാനത്തേയ്ക്ക് ഇറങ്ങി.