കൊച്ചി : പരീക്ഷാഫലത്തില്‍ കൃത്രിമം നടന്ന സംഭവത്തില്‍ എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ നല്കിയ പരാതിയില്‍ സി.സി.ടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് മഹാരാജാസ് കോളജിന് ക്രൈംബ്രാഞ്ച് നോട്ടീസ്. ഈ മാസം ആറാം തീയതിയിലെ ദൃശ്യങ്ങള്‍ കൈമാറണമെന്നാണ് ആവശ്യം.
ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിനെ നേരില്‍ കണ്ടാണ് നോട്ടീസ് കൈമാറിയത്. പ്രിന്‍സിപ്പലിന്റെ ഓഫീസ് ഉള്‍പ്പെട്ട ഭാഗത്തെ സി.സി. ടിവി ദൃശ്യങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ കേസില്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ പ്രതികളാണ്. വ്യാജരേഖ ചമയ്ക്കല്‍, ഗൂഢാലോചന എന്നി വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.