ആലപ്പുഴ:ചേർത്തലയിലെ ചരിത്രപ്രസിദ്ധമായ അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ മകരം തിരുനാളിനോടനുബന്ധിച്ച് ഇന്ന് തൊഴിലാളി ദിനം ആഘോഷിച്ചു. പരമ്പരാഗത തൊഴിൽ മേഖലകളെയും തൊഴിലാളികളെയും സംരക്ഷിക്കുന്നതിനും അവർക്കുവേണ്ടി പ്രാർഥിക്കുന്നതിനും വേണ്ടിയാണ് തിരുനാളിനോടനുബന്ധിച്ച് തൊഴിലാളി ദിനം ആഘോഷിക്കുന്നത്.
നാടിന്റെ വിവിധ മേഖലയിൽ നിന്നുള്ള തൊഴിലാളികളോടൊപ്പം മത്സ്യത്തൊഴിലാളികളും ഇന്ന് അർത്തുങ്കൽ ബസിലിക്കയിലേക്ക് എത്തി .മത്സ്യത്തൊഴിലാളികൾ വിശുദ്ധ സെബസ്ത്യാനോസിന്റെ ചിത്രം പതിപ്പിച്ച പതാകയുമായി മത്സ്യബന്ധനത്തിനു പോകുന്നതും കർഷകർ കൃഷിയുടെ ഫലലഭ്യതയ്ക്കുവേണ്ടി അർത്തുങ്കലിൽ നിന്നു മണ്ണ് വെഞ്ചരിച്ചു കൊണ്ടുപോകുന്നതും ഈ വിശ്വാസത്തിന്റെ പ്രതീകമായാണ്. മത്സ്യത്തൊഴിലാളികളാണ് ഇന്ന് ശുശ്രൂഷ ക്രമീകരണങ്ങൾ നടത്തുന്നത്.