ആർട്സ് ഫെസ്റ്റ് അവസാനിച്ചത് അടിയിൽ; മാന്നാനത്തെ കോളേജ് വിദ്യാർത്ഥികളുടെ കൂട്ടത്തല്ല് വീഡിയോ വൈറൽ

കോട്ടയം : വിദ്യാർഥികൾ കലാപരിപാടികൾ ആഘോഷമാക്കേണ്ട വേദി അവസാനിച്ചത് കൂട്ടത്തല്ലിൽ. കോട്ടയം മാന്നാനം കെ. ഇ കോളേജിൽ നടന്ന ആർട്സ് ഫെസ്റ്റിവൽ ആണ് അടിയിൽ കലാശിച്ചത്.  വിദ്യാർത്ഥികൾ തമ്മിലടിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു. വിദ്യാർത്ഥികൾ തന്നെ പകർത്തിയ വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അടി തടയാൻ അധ്യാപകരും കോളേജ് മാനേജ്മെന്റിലെ വൈദികരും അടക്കം ശ്രമിച്ചെങ്കിലും സാധിക്കുന്നില്ലെന്നും വീഡിയോയിൽ വ്യക്തമായിട്ടുണ്ട്. ലോഹയിട്ട വൈദികരും പെൺകുട്ടികളും അടക്കം നോക്കി നിൽക്കുമ്പോഴാണ് വിദ്യാർഥികൾ ഏറ്റുമുട്ടിയത്. സംഭവത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. 

Hot Topics

Related Articles