സംസ്ഥാനം മുഴുവൻ പൊലീസ് ഗുണ്ടകളെ വലവീശിപ്പിടിക്കുമ്പോൾ ഒരു വർഷമായി കോട്ടയം പൊലീസിനെ വെട്ടിച്ച് നടക്കുന്ന ഒരു കൊടുംക്രിമിനൽ! ജില്ലാ പൊലീസിനു തന്നെ നാണക്കേടായി അരുൺഗോപൻ എന്ന കൊടുംക്രിമിനലിന്റെ തിരോധാനം; നാട്ടിൽ അരുൺവിലസി നടക്കുമ്പോഴും അന്തം വിട്ട് ജില്ലാ പൊലീസ്

കോട്ടയം ക്രൈം ഡെസ്‌ക്
ജാഗ്രതാ ന്യൂസ് ലൈവ്

Advertisements

കോട്ടയം: ഒരു വർഷം മുൻപ് ജില്ലാ പൊലീസ് മേധാവിയുടെ മൂക്കിനു താഴെ, ജുവലറി ഉടമയെ ഹണിട്രാപ്പിൽ കുടുക്കിയ കേസിൽ പ്രതിചേർക്കപ്പെട്ട അരുൺഗോപൻ എന്ന കൊടുംക്രിമിനലിൻ ഇപ്പോഴും സൈ്വര്യവിഹാരം നടത്തുന്നു. കൊലപാതകവും വധശ്രമവും അടക്കം നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ അരുൺഗോപനാണ്, ജില്ലയിലെ പൊലീസിലെ ഉന്നതന്മാരുടെ അടക്കം സംരക്ഷണവും ബന്ധവും മുതലെടുത്ത് സുഖമായി കറങ്ങുന്നത്. തനിക്ക് ആവശ്യമുള്ളപ്പോൾ ജില്ലയിൽ എത്തുകയും, ആവശ്യമുള്ള കാര്യങ്ങൾ ചെയ്യുകയും ചെയ്ത ശേഷം നാടിനെ വിറപ്പിച്ച് നടക്കുകയാണ് ഗുണ്ടയും ക്രിമിനലുമായ അരുൺ ഗോപൻ. ഇയാളുടെ രോമത്തെപ്പോലും തൊടാനാവാതെ നാണംകെട്ടി തൊപ്പിക്കുള്ളിൽ മുഖം താഴ്ത്തിയിരിക്കുകയാണ് ജില്ലാ പൊലീസും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരുവനന്തപുരം നഗരത്തിലെ ഗുണ്ടാ അതിക്രമവം കൊലപാതകവും, ആലപ്പുഴയിലെ ബോംബ് സ്‌ഫോടനവും ഇരട്ടക്കൊലപാതകവും സംഭവിച്ചതോടെയാണ് സംസ്ഥാന വ്യാപകമായി ഗുണ്ടാ സംഘങ്ങൾക്കെതിരെ ശക്തമായ നടപടികൾക്ക് പൊലീസ് ഒരുങ്ങിയത്. എന്നാൽ, ജില്ലയിലെ പൊലീസിനെ പിന്നോട്ട് അടിക്കുന്ന നാണക്കേടിന്റെ പട്ടികയാണ് ഇപ്പോൾ അരുൺഗോപന്റെ തിരോധാനത്തോടെ ജില്ലാ പൊലീസിനുണ്ടായിരിക്കുന്നത്.

കോട്ടയം നഗരമധ്യത്തിൽ ജുവലറി ഉടമയെ ഹണിട്രാപ്പിൽ കുടുക്കിയ കേസിലെ ഒന്നാം പ്രതിയാണ് അരുൺ ഗോപൻ. ഈ കേസിൽ രണ്ടു സ്ത്രീകൾ അടക്കം ആറു പ്രതികളെ ജില്ലാ പൊലീസ് പിടികൂടിയിരുന്നു. എന്നാൽ, കൊലപാതകവും വധശ്രമവും വീട് കയറി ആക്രമണവും അടക്കം നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ അരുൺഗോപനെ മാത്രം ജില്ലാ പൊലീസിനു ഇനിയും പിടികൂടാൻ സാധിച്ചിട്ടില്ല. സംസ്ഥാനത്തെമ്പാടും ഗുണ്ടകളെ പൊലീസ് പിടികൂടുമ്പോഴാണ് ഒരു വർഷത്തിലേറെയായി കൊടും ക്രിമിനലായ അരുൺ ഗോപൻ പൊലീസിനെ വെട്ടിച്ച് സുഖിച്ച് നടക്കുന്നത്.

കോട്ടയം കുടമാളൂർ സ്വദേശിയായ അരുൺ ഗോപൻ കണ്ണൂരിൽ സി.പി.എം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ്. ലോക്ക് ഡൗൺ സമയത്ത് സാമൂഹിക പ്രവർത്തനത്തിന്റെ മറവിൽ ജില്ലയിലേയ്ക്കു വൻ തോതിൽ അരുൺഗോപനും സംഘവും കഞ്ചാവ് എത്തിച്ചിരുന്നു. ഇതിന് ശേഷം മണർകാട് മാലം സുരേഷിന്റെ നേതൃത്വത്തിൽ നടന്ന ചീട്ടുകളി കളത്തിന് സുരക്ഷ ഒരുക്കിയതിനു പിന്നിലും അരുൺ ഗോപന്റെ നേതൃത്വത്തിലുള്ള സംഘം തന്നെയായിരുന്നു. ഈ കേസുകളെല്ലാം നിലനിൽക്കെയാണ് ജില്ലയിലെ ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അടക്കമുള്ള സംഘത്തിന്റെ സഹായത്തോടെ അരുൺ ഗോപൻ ഇപ്പോൾ പൊലീസിന്റെ കണ്ണു വെട്ടിച്ച് ജില്ലയിൽ കറങ്ങുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.