തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എം.എൽ.എയും തമ്മിലുള്ള വിവാഹ വാർത്തകൾ പുറത്തു വന്നതിനു പിന്നാലെ മേയർ ആര്യാ രാജേന്ദ്രന് എതിരെ സൈബർ ആക്രമണം. എസ്.എഫ്.ഐ നേതാവായ തിരുവനന്തപുരം സ്വദേശിയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ സഹിതമാണ് സോഷ്യൽ മീഡിയയിൽ ആക്രമണം നടക്കുന്നത്. എം.എൽ.എയുമായുള്ള ആര്യയുടെ വിവാഹത്തിന്റെ പ്രഖ്യാപനം വന്നതിനു പിന്നാലെ മറ്റൊരു എസ്.എഫ്.ഐ നേതാവിനൊപ്പം ആര്യ നിൽക്കുന്ന ചിത്രങ്ങൾ സഹിതം പ്രചാരണം നടക്കുന്നത്.




ബുധനാഴ്ച രാവിലെയാണ് സച്ചിൻ ദേവും ആര്യയും തമ്മിലുളള വിവാഹ വാർത്ത പുറത്തു വന്നത്. ഇതിനു പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം ശക്തമായത്. തിരുവനന്തപുരത്തെ എസ്.എഫ്.ഐ നേതാവിനൊപ്പമുള്ള ചിത്രങ്ങൾ ആദ്യം തന്നെ പുറത്തു വരികയായിരുന്നു. ഇതിനോടൊപ്പം ഈ എസ്.എഫ്.ഐ നേതാവുമായി ആര്യ പ്രണയത്തിലായിരുന്നെന്നും, എം.എൽ.എയെക്കണ്ടപ്പോൾ ഈ യുവാവിനെ തേച്ചു എന്നത് അടക്കമുള്ള പ്രചാരണങ്ങളുമായാണ് സോഷ്യൽ മീഡിയ വഴി വ്യാപക പ്രചാരണം നടക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആര്യയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾക്ക് ഈ എസ്.എഫ്.ഐ നേതാവ് നൽകിയ ക്യാപ്ഷനുകൾ തെറ്റായ രീതിയിൽ പ്രചരിപ്പിച്ചും സോഷ്യൽ മീഡിയ സൈബറിടങ്ങളിൽ പ്രചാരണം നടക്കുന്നുണ്ട്. യുവ നേതാക്കൾ തമ്മിലുള്ള വിവാഹത്തെപ്പറ്റി തെറ്റായ രീതിയിൽ പ്രചാരണങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. നേരത്തെ തന്നെ ബി.ജെ.പിയുടെയും, കോൺഗ്രസിന്റെയും കേന്ദ്രങ്ങളിൽ എസ്.എഫ്.ഐ നേതാവ് കൂടിയായിരുന്ന ആര്യ രാജേന്ദ്രനെതിരെ കടുത്ത രൂക്ഷമായ ആക്രമണമാണ് ഉണ്ടായിരുന്നത്. ഇതിനോടു ചേർത്തു വേണം ഇപ്പോഴുണ്ടായ ആക്രണത്തെയും വായിക്കാൻ.
എം.എൽ.എയുടെ വിവാഹാലോചന വന്നപ്പോൾ, മുൻ എസ്.എഫ്.ഐ നേതാവായ കാമുകനെ തേച്ചതായാണ് സോഷ്യൽ മീഡിയയിൽ ആര്യയ്‌ക്കെതിരെ ആരോപണം ഉയർത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ വിവാദം കത്തിപ്പടരുമെന്ന് ഏതാണ്ട് ഉറപ്പാണ്. എന്നാൽ, വിവാദങ്ങളോടും സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനങ്ങളോടു ആര്യയോ, സച്ചിൻ ദേവോ എസ്.എഫ്.ഐ നേതാവോ ഇതുവരെയും പ്രതികരിക്കാൻ തയ്യാറായിട്ടില്ല.