മുംബൈ: ആഢംബരക്കപ്പലില്‍ ലഹരിപാര്‍ട്ടിയില്‍ പങ്കെടുത്തുവെന്നാരോപിച്ച് നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ചുമത്തിയ കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യമില്ല. ഇന്ന് ഉച്ചയോടെയാണ് മുംബൈയിലെ പ്രത്യേക കോടതി ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. കൂട്ടുപ്രതികളുടെയും ജാമ്യാപേക്ഷ തള്ളിയിട്ടുണ്ട്. പുറത്തിറങ്ങിയാല്‍ ഇവര്‍ സാക്ഷികളെ സ്വാധീനിക്കും എന്ന സാധ്യത നിലനില്‍ക്കുന്നതിനാലാണ് ജാമ്യാപേക്ഷ തള്ളിയത്.
ഒക്ടോബര്‍ 7ാം തിയ്യതി മുതല്‍ ആര്യന്‍ ഖാന്‍ ആര്‍തര്‍ റോഡ് ജയിലിലാണ് കഴിയുന്നത്. ഒക്ബോര്‍ 2നാണ് ആര്യന്‍ ഖാനെയും മറ്റ് ഏഴ് പേരെയും മുംബൈ-ഗോവ ആഢംബരക്കപ്പലില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ആര്യന്‍ ഖാനും കൂട്ടുക്കാരും നിരോധിത ലഹരി വസ്തുക്കള്‍ ഉപയോഗിച്ചെന്നും കൈവശം വച്ചെന്നുമായിരുന്നു കേസ്. അര്‍ബാസ് മര്‍ച്ചന്റ്, മുന്‍മുന്‍ ധമേച്ച എന്നിവരും ജാമ്യാപേക്ഷ നിഷേധിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഐസൊലേഷന്‍ പൂര്‍ത്തിയായ ശേഷം പ്രതികളെ ജനറല്‍ സെല്ലിലേക്ക് മാറ്റി.