നടി ആശാ ശരത്തിന്റെ മകൾ ഉത്തര വിവാഹിതയായി

ആശാ ശരത്തിന്റെ മകളും നടിയും നർത്തകിയുമായ ഉത്തരയുടെ വിവാഹം  ആദിത്യൻ ആണ് വരന്‍. കൊച്ചി അഡ്ലക്സ് ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.

ഇരുകുടുംബങ്ങളുടെയും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ചലച്ചിത്ര പ്രവർത്തകരും ചടങ്ങുളിൽ പങ്കെടുത്തു. മുംബൈയിലെ ജൂഹു ബീച്ചിന് സമീപത്തുള്ള ഹോട്ടലില്‍ വെച്ചാണ് വിവാഹ സല്‍ക്കാര ചടങ്ങുകൾ നടക്കുക.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉത്തരയുടെ മെഹന്ദി, ഹൽദി സംഗീത് നൈറ്റ് പോലെ വിവാഹാഘോഷവുമായി ബന്ധപ്പെട്ട് മറ്റ് ചടങ്ങുകൾ നടന്നിരുന്നു.

2022 ഒക്ടോബർ 23നായിരുന്നു ഉത്തരയുടെ വിവാഹനിശ്ചയം. മോഡലിം​ഗ് രം​ഗത്ത് ശ്രദ്ധ നേടിയ ഉത്തര 2021 ലെ മിസ് കേരള മത്സരത്തില്‍ റണ്ണര്‍ അപ്പ് ആയിരുന്നു. മനോജ് കാന സംവിധാനം ചെയ്ത ‘ഖെദ്ദ’ എന്ന സിനിമയിലൂടെ ഉത്തര സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ഖെദ്ദയിൽ ആശ ശരത്തിനൊപ്പമാണ് ഉത്തര അഭിനയിച്ചത്. മെക്കാനിക്കല്‍ എന്‍ജിനീയറിം​ഗില്‍ ബിരുദധാരിയാണ് ഉത്തര.

Hot Topics

Related Articles