‘ആശാ വര്‍ക്കർ ഗർഭം ധരിക്കരുത്’!: ആശാ വര്‍ക്കറെ അധിക്ഷേപിച്ച ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിനെതിരെ വ്യാപക പരാതി

കായംകുളം: ഗര്‍ഭിണിയായ ആശാ വര്‍ക്കറെ അധിക്ഷേപിച്ച ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിനെതിരെ വ്യാപക പരാതി. താലൂക്കാശുപത്രിയിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ശോഭനക്ക് എതിരെയാണ് പരാതി.എരുവ എലിമ്ബിടത്ത് സുറുമിക്കാണ് നഴ്സില്‍ നിന്നും മോശം അനുഭവം ഉണ്ടായത്.ഗര്‍ഭിണിയായാല്‍ ആശാ വര്‍ക്കറായി ജോലി ചെയ്യാന്‍ നിയമം അനുവദിക്കുന്നില്ലെന്നായിരുന്നു നഴ്സിന്റെ വാദം. ഇതോടൊപ്പം അധിക്ഷേപം കൂടിയായതോടെ നഗരസഭ ചെയര്‍ പേഴ്സണ് പരാതി നല്‍കി.

മറ്റ് ആശാ വര്‍ക്കര്‍മാരോടും സമാന രീതിയിലുള്ള പെരുമാറ്റമാണ് ഇവരില്‍ നിന്നുണ്ടാകുന്നതത്രെ. പരാതി പരിഗണിച്ച നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ നഴ്സിന് എതിരെ നടപടി വേണമെന്ന് കൗണ്‍സിലര്‍മാര്‍ ഒന്നടങ്കം ആവശ്യപ്പെട്ടതോടെ വിഷയം ചൂടുപിടിച്ചിരിക്കുകയാണ്.

Hot Topics

Related Articles