അഡ്‌ലെയ്ഡ്: ആദ്യ ടെസ്റ്റിന്റെ ആവേശകരമായ ജയവുമായി ആഷസിന്റെ രണ്ടാം ടെസ്റ്റിൽ ബാറ്റിംങിനിറങ്ങിയ ആസ്‌ട്രേലിയക്ക് ആദ്യ വിക്കറ്റ് നഷ്ടം. ടോസ് നേടി ബാറ്റിംങ് തിരഞ്ഞെടുത്ത കങ്കാരുപ്പടയ്ക്ക് മാർക്കസ് ഹാരീസിനെയാണ് നഷ്ടമായത്. പതിവിൽ നിന്നും വിപരീതമായി അമിത പ്രതിരോധത്തിലൂന്നി കളിക്കുന്ന ഡേവിഡ് വാർണർ (33 പന്തിൽ 1),ക്കൊപ്പം മാർനസ് ലെബുഷെയിനാണ് (19 പന്തിൽ 10) ക്രീസിൽ. ആദ്യ സെഷനിൽ ബാറ്റിംങ് തുടരുന്ന ഓസീസിന് 15 റണ്ണാണ് ഇതുവരെ ഉള്ളത്.
ആസ്‌ട്രേലിയയുടെ നഷ്ടമായ ഒരു വിക്കറ്റ് സ്റ്റുവർട്ട് ബ്രോഡാണ് സ്വന്തമാക്കിയിരിക്കുന്നത്. ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്ത് ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു. അഡ്‌ലെയ്ഡിലെ ബൗളിംങിനെ പിൻതുണയ്ക്കുന്ന പിച്ചാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനെ വീഴ്ത്താൻ ചതിക്കുഴികൾ ഇവിടെ ഏറെയുണ്ടെന്നും ക്യുറേറ്റർ പറയുന്നു. ഈ സാഹചര്യത്തിലാണ് ടോസ് നേടിയ ക്യാപ്റ്റൻ ബാറ്റിംങ് തിരഞ്ഞെടുത്തതെന്നാണ് സൂചന.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആഷസിൽ അഭിമാനം സംരക്ഷിക്കാനായി എത്തിയ സന്ദർശകർക്ക് നിർണ്ണായകമായ അഡ്‌ലെയ്ഡിലെ വിജയം. ആദ്യ ടെസ്റ്റിൽ വൻ തോൽവി ഏറ്റുവാങ്ങിയ ഇംഗ്ലണ്ടിന് പരമ്പരയിൽ തിരിച്ച് വരവിന് ഈ വിജയം അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് ഇവർ മത്സരത്തിന് ഇറങ്ങിയിരിക്കുന്നതെന്നതും നിർണ്ണായകമാണ്.