ദുബൈ: ഹോങ്കോങ്ങിനെതിരായ ഏഷ്യകപ്പ് മത്സരത്തില്‍ ഇന്ത്യക്കായി അര്‍ധ സെഞ്ച്വറി നേടിയ സൂര്യകുമാര്‍ യാദവിന് മുന്നില്‍ തലകുനിച്ച് വിരാട് കോഹ്ലി.
ഡ്രസിങ് റൂമിലേക്ക് പോകുന്നതിനിടെ കാണികളോട് സൂര്യകുമാര്‍ യാദവിനെ പ്രോല്‍സാഹിപ്പിക്കാനും കോഹ്ലി ആവശ്യപ്പെട്ടിരുന്നു. മത്സരത്തില്‍ കോഹ്ലിയും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് 98 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. ഇരുവരുടേയും മികവില്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ്ാണ് ഇന്ത്യ നേടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോഹ്ലിയുടെ പ്രവര്‍ത്തിയെ ഹൃദയസ്പര്‍ശിയായ രംഗമെന്നാണ് സൂര്യകുമാര്‍ യാദവ് വിശേഷപ്പിച്ചത്. ഇങ്ങനെയൊന്ന് ഇതിന് മുന്‍പ്് കണ്ടിട്ടില്ല. കോഹ്ലിയുമൊത്ത് ബാറ്റിങ് താന്‍ നന്നായി ആസ്വദിച്ചുവെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു. വിരാട് കോഹ്‌ലിയുടെ തിരിച്ചുവരവും സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ടും അരങ്ങുതകര്‍ത്ത മത്സരത്തില്‍ ആധികാരിക ജയത്തോടെ ഇന്ത്യ ഏഷ്യ കപ്പിന്റെ സൂപ്പര്‍ ഫോറില്‍ ഇടംപിടിച്ചിരുന്നു.
44 പന്തില്‍ 59 റണ്‍സെടുത്ത വിരാട് കോഹ്‌ലിയും 26 പന്തില്‍ 68 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവുമാണ് ഇന്ത്യയുടെ സ്‌കോര്‍ബോര്‍ഡ് അതിവേഗം ചലിപ്പിച്ചത്.