മുംബയ് : ട്വന്റി 20 ലോകകപ്പ് സെമിഫൈനലിലെ തോൽവിക്ക് പിന്നാലെ ടീം സെലക്ടർമാരെ പുറത്താക്കി ബി,സി.സി.ഐ. ചേതൻശർമ്മയുടെ നേതൃത്വത്തിലുള്ള നാലംഗ കമ്മിറ്റിയിലെ എല്ലാവരുടെയും കസേര തെറിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു, ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനോട് തോറ്റ് ഇന്ത്യ പുറത്തായതിന് പിന്നാലെ ടീം സെലക്ഷനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.
Advertisements
പുതിയ സെലക്ടർമാരെ തിരഞ്ഞെടുക്കുന്നതിനായി ബി,സി.സി. ഐ അപേക്ഷയും ക്ഷണിച്ചിട്ടുണ്ട്. നവംബർ 28നാണ് അപേക്ഷിക്കാനുള്ള അവസാന തീയത്. ഇക്കാര്യം തങ്ങളുടെ ട്വിറ്റർ പേജിൽ ബി,സി,സി.ഐ പങ്കുവച്ചിട്ടുണ്ട്.