ദുബായ്: മരിച്ചടിക്കേണ്ടതും, മരിച്ചെറിയേണ്ടതുമായ ഡെത്ത് ഓവറുകൽ ചത്തുകിടന്ന ഇന്ത്യൻ ബൗളർമാരും ബാറ്റർമാരും ചേർന്ന് ടീമിനു സമ്മാനിച്ചത് ദാരുണമായ രണ്ടാം തോൽവി. പാക്കിസ്ഥാനെതിരെ അവസാന ഓവറുകളിൽ ബാറ്റിംങിൽ പരാജയപ്പെട്ടതിനു സമാനമായി, ബാറ്റിംങിലും ബൗളിംങ്ങിലും ഒരു പോലെ പരാജയപ്പെട്ട ടീം ഇന്ത്യയ്ക്ക് ഏഷ്യാക്കപ്പിൽ വീണ്ടും തോൽവി. ശ്രീലങ്കയ്ക്കെതിരെ ആറു വിക്കറ്റിന്റെ ദാരുണമായ പരാജയമാണ് ഇന്ത്യയ്ക്കുണ്ടായത്. അവസാന ഓവറുകളിൽ വരുത്തിയ പരാജയങ്ങളാണ് ഇന്ത്യയെ തകർത്തു തരിപ്പണമാക്കിയത്.
സ്കോർ
ഇന്ത്യ 173-8
ശ്രീലങ്ക – 174
ടോസ് നേടിയ ലങ്ക ഇന്ത്യയെ ബാറ്റിംങിന് അയക്കുകയായിരുന്നു. 11 ൽ രാഹുലും, രണ്ട് റൺ കൂടി കൂട്ടിച്ചേർത്തപ്പോഴേയ്ക്കും റണ്ണൊന്നുമെടുക്കാതെ കോഹ്ലിയും മടങ്ങിയതോടെ ഇന്ത്യ തീർത്തും പ്രതിരോധത്തിലായി. എന്നാൽ, സൂര്യകുമാർ യാദവിനെ കൂട്ടു പിടിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ (41 പന്തിൽ നാലു സിക്സ് അഞ്ചു ഫോർ 72 റൺ) ടീമിനെ ഡ്രൈവിംങ് സീറ്റിലേയ്ക്കു എത്തിച്ചു. എന്നാൽ, 110 ൽ രോഹിത്തും, 119 ൽ സൂര്യയും പുറത്തായതോടെ പിന്നീട് വന്ന ആർക്കും കൂറ്റനടി നടത്താൻ സാധിച്ചില്ല. 14 ഓവറിൽ 119 റൺ ഉണ്ടായിരുന്ന ഇന്ത്യൻ സ്കോറിൽ പിന്നീടുള്ള ആറ് ഓവറിൽ നിന്ന് കൂട്ടിച്ചേർക്കാനായത് 54 റൺ മാത്രമായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനിടെ 13 പന്തിൽ 17 റൺ വീതമെടുത്ത പന്തും, പാണ്ഡ്യയും തുടർച്ചയായ രണ്ടാം മത്സരത്തിലും കൂറ്റനടികൾക്കുള്ള കരുത്ത് കാട്ടാതെ മടങ്ങി. 7 പന്തിൽ 15 റണ്ണെടുത്ത അശ്വിൻ മാത്രമാണ് ഇന്ത്യൻ നിരയിൽ രോഹിത്തിനും, ശ്രേയസിനും ശേഷം ട്വന്റി 20 കളിച്ചത്. ശ്രീലങ്കയ്ക്കു വേണ്ടി ദിൽഷൻ മധുശങ്ക മൂന്നും, ശനങ്കയും, കരുണരതനയും രണ്ടു വീതവും മഹേഷ് തീക്ഷണ ഒന്നു വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംങിൽ ഇന്ത്യയ്ക്കില്ലാത്ത ഒന്ന് ശ്രീലങ്കയ്ക്കുണ്ടായിരുന്നു ആക്രമണോത്സുകത. 37 വീതം പന്തിൽ നിന്നും 52 റണ്ണെടുത്ത നിസങ്കയും 57 റണ്ണെടുത്ത മെൻഡിസും ചേർന്ന് സ്ഫോടനാത്മകമായ തുടക്കമാണ് ശ്രീലങ്കയ്ക്ക് നൽകിയത്. ഇന്ത്യ ആകെ ഏഴു സിക്സ് മാത്രം അടിച്ചപ്പോൾ ശ്രീലങ്കൻ ഓപ്പണർമാർ മാത്രം അഞ്ചു സിക്സറുകൾ പറത്തി. 97 ൽ നിസങ്ക പുറത്തായി തൊട്ടടുത്ത പന്തിൽ തന്നെ അസലങ്കയെ പൂജ്യത്തിന് പുറത്താക്കിയെങ്കിലും ഇന്ത്യയ്ക്ക് ഡ്രൈവിംങ് സീറ്റിൽ എത്താൻ സാധിച്ചില്ല.
110 ൽ തന്നെ ഗുണതിലകയെയും, മെൻഡിസിനെയും ഇന്ത്യ പുറത്താക്കിയെങ്കിലും സമ്മർദം ഇന്ത്യയ്ക്ക് തന്നെയാണ് എന്നു തെളിയിക്കുന്നതായിരുന്നു ഇന്ത്യൻ ബൗളർമാരുടെ ശരീര ഭാഷ. ഇന്ത്യയുടെ മധ്യനിരയ്ക്കില്ലാത്ത കരുത്ത് കാട്ടി രാജപക്്സേയും ശ്നങ്കയും ചേർന്ന് ഇന്ത്യൻ ബൗളർമാരെ അടിച്ചു പറപ്പിച്ച് മുന്നോട്ട് നീങ്ങി. ഒരു ഘട്ടത്തിൽ പോലും ഇന്ത്യയ്ക്ക് യാതൊരു പ്രതീക്ഷയും നൽകാതിരിക്കാൻ ഇരുവരും കൃത്യമായ ശ്രദ്ധ വച്ചിരുന്നു.
അവസാന ഓവറിൽ ഏഴു റണ്ണാണ് ശ്രീലങ്കയ്ക്ക വിജയിക്കാൻ വേണ്ടിയിരുന്നത്. പന്തെറിഞ്ഞത് അർഷർദീപ് സിംങ്ങും. പാക്കിസ്ഥാനെതിരായ സമാന സാഹചര്യമായിരുന്നു അർഷർദീപ് എന്ന യുവനിരക്കാരന് നേരിടേണ്ടി വന്നിരുന്നത്. ആദ്യത്തെ രണ്ടു പന്തുകളിൽ നിന്നും ഒരു റൺ മാത്രമാണ് അർഷദീപ് വഴങ്ങിയത്. എന്നാൽ, മൂന്നാം പന്തിൽ രണ്ടു റൺ ശ്രീലങ്ക നേടിയതോടെ സമ്മർദം ഇന്ത്യയ്ക്കായി. പിന്നീടുള്ള പന്തുകളിലെല്ലാം ഇന്ത്യൻ ഫീൽഡിംങ് പിഴവുകളിലൂടെ സിംഗിളുകളും ഡബിളുകളും നേടിയ ലങ്ക അവസാന ഓവറിൽ ഒരു ബൗണ്ടറി പോലുമില്ലാതെ വിജയം സ്വന്തമാക്കി.