വിരലിലെണ്ണാവുന്ന ചിത്രങ്ങളാണ് മലയാളത്തിന് സമ്മാനിച്ചിട്ടുള്ളതെങ്കിലും തമിഴകത്ത് സൂപ്പര്താരമാവുകയും മലയാളികള്‍ നെഞ്ചേറ്റുകയും ചെയ്ത താരമാണ് അസിന്. ഇപ്പോഴിതാ ക്രിസ്മസ് ആഘോഷത്തില്‍ മുഴുകിയിരിക്കുന്ന മകളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ് അസിന്. തന്റെ കുഞ്ഞു രാജകുമാരിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് അസിന് പങ്കുവച്ചിക്കുന്നത്. ക്രിസ്മസ് ആഘോഷത്തിനിടയില്‍ പകര്‍ത്തിയ മകളുടെ ചിത്രങ്ങളാണിത് . അലങ്കാര വസ്തുക്കള്‍ ഉപയോഗിച്ച് കമ്മലുണ്ടാക്കി കളിക്കുന്ന കുഞ്ഞ് അറിന്റെ ചിത്രം ആരാധകര്‍ ഏറ്റെടുത്തു. വിവാഹ ശേഷം സിനിമയില്‍ നിന്നു വിട്ടു നില്‍ക്കു്നന അസിന് മകള്‍ അറിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. 2017 ഒക്ടോബറിലാണ് അസിന് മകള്‍ പിറന്നത്. പ്രമുഖ വ്യവസായി രാഹുല്‍ ശര്‍മയാണ് അസിന്റെ ഭര്‍ത്താവ്. 2016 ജനുവരിലാണ് ഇവര്‍ വിവാഹിതരായത്. കൊച്ചിയിലെ സെന്റ് തെരേസാസ് കോളേജില്‍ നിന്ന് ബിരുദം നേടിയ അസിന് പിന്നീട് കുടുംബത്തോടൊപ്പം ചെന്നൈയിലേക്ക് താമസം മാറ്റി. ഒരു നടിയാവുന്നതിനു മുന്‍പ് അസിന് തന്റെ ജീവിതത്തിലെ കുറച്ചുസമയം മോഡലിംഗിനും ബിസിനസ്സിനും വേണ്ടി നീക്കിവെച്ചിരുന്നു.
പ്രശസ്ത മലയാളം സംവിധായകന് സത്യന് അന്തിക്കാട് സംവിധാനം നിര്‍വ്വഹിച്ച നരേന്ദ്രന് മകന് ജയകാന്തന്‍ വക എന്ന മലയാളം ചിത്രത്തിലൂടെയാണ് അസിന് ചലച്ചിത്രലോകത്തേക്ക് കടക്കുന്നത്. 2001-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ഈ സിനിമയില്‍ നായകനായി അഭിനയിച്ചത് കുഞ്ചാക്കോ ബോബനാണ്. അസിന്റെ ആദ്യത്തെ വിജയചിത്രം അമ്മ നന്ന ഓ തമിള അമ്മായി എന്ന തെലുഗു ചിത്രമാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് അസിന് ലഭിക്കുകയുണ്ടായി. തമിഴില്‍ അസിന് അഭിനയിച്ച ആദ്യ ചിത്രമാണ് എം കുമരന് സണ്‍ ഓഫ് മഹാലക്ഷ്മി (2004). ഈ ചിത്രത്തില്‍ മികച്ച (തമിഴ്) പുതുമുഖനടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് അസിന് ലഭിച്ചു. പിന്നീട് അഭിനയിച്ച ഗജിനി (2005) എന്ന തമിഴ് ചിത്രത്തിലും അസിന് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു. ഈ ചിത്രവും വന്‍ വിജയമായിരുന്നു. ഈ ചിത്രം ഹിന്ദിയിലേയ്ക്ക് വിവര്‍ത്തനം ചെയ്ത് ഗജിനി എന്ന് പേരില്‍ അമീര്‍ ഖാന് നായകനായി പുറത്തിറങ്ങുകയുണ്ടായി. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖനടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് അസിന് ലഭിച്ചു.
മൈക്രോമാക്സ് കമ്പനിയുടെ സഹസ്ഥാപകന്‍ രാഹുല്‍ ശര്‍മ്മയെ അസിന് 2016 ജനുവരിയില്‍ വിവാഹം ചെയ്തു