അസീസ് ബഡായിൽ യുഡിഎഫ് ജില്ലാ സെക്രട്ടറി

കോട്ടയം:മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായിലിനെ യുഡിഎഫ് കോട്ടയം ജില്ലാ സെക്രട്ടറിയായി നിയോഗിച്ചതായി യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ അറിയിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി മുസ്ലിം ലീഗിന്റെ ജില്ലാ പ്രസിഡന്റായി തുടരുന്ന അസിസ് ബഡായിൽ ലീഗിന്റെ ജില്ലാ ജനറൽ സെക്രട്ടറി, സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡന്റ് , പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് , ട്രാവൻകൂർ സിമന്റ്സ് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

Advertisements

Hot Topics

Related Articles