കുട്ടികളിലെ അപസ്മാര ചികിത്സയ്ക്ക് സമഗ്ര ചികിത്സയൊരുക്കി ആസ്റ്റർ പീഡിയാട്രിക് എപ്പിലിപ്സി സെന്റർ

കൊച്ചി : അപസ്മാരം ബാധിച്ച കുട്ടികൾക്ക് സമഗ്ര ചികിത്സ ഉറപ്പാക്കുന്ന പീഡിയാട്രിക് എപ്പിലിപ്സി സെന്ററിന് തുടക്കം കുറിച്ച് ആസ്റ്റർ മെഡ്‌സിറ്റി. അത്യാധുനിക ചികിത്സ രീതികൾ, രോഗനിർണയ സേവനങ്ങൾ, അപസ്മാര ശസ്ത്രക്രിയകൾ അടക്കമുള്ള ചികിത്സാ സേവനങ്ങൾ ലഭ്യമാകും. യു.കെ ബ്രിസ്റ്റോൾ-ബ്രാഡ്‌ലി പ്രവിശ്യയിലെ സ്റ്റോക്ക് കൗൺസിൽ നേതാവും മേയർ-എമിറാറ്റി കൗൺസിലറുമായ ടോം ആദിത്യ പീഡിയാട്രിക് എപ്പിലിപ്സി സെന്ററിന്റെ ഉദ്‌ഘാടനം നിർവഹിച്ചു.

Advertisements

ആധുനിക വൈദ്യചികിത്സ പുരോഗതികൾ കൈവരിക്കുന്നുണ്ടെങ്കിലും അപസ്മാരം ബാധിച്ച കുട്ടികൾ അവരുടെ ദൈനംദിന ജീവിതത്തിൽ ഒട്ടേറെ വെല്ലുവിളികൾ നേരിടുന്നു. കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കുമായി പ്രത്യേകം രൂപകൽപ്പന ചെയ്ത ചികിത്സാരീതികൾ വഴി ആസ്റ്ററിന്റെ പീഡിയാട്രിക് എപ്പിലിപ്സി സെന്റർ ഒരു മാറ്റത്തിന് തുടക്കമിടുന്നുവെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ബ്രിസ്റ്റോൾ-ബ്രാഡ്‌ലി സ്റ്റോക്ക് കൗൺസിൽ നേതാവും മേയർ-എമിറാറ്റി കൗൺസിലറുമായ ടോം ആദിത്യ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപസ്മാരബാധിതരായ കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതം സമഗ്രമായ പരിചരണങ്ങൾ നൽകികൊണ്ട് മെച്ചപ്പെടുത്തുകയെന്നതാണ് പീഡിയാട്രിക് എപ്പിലിപ്സി സെന്റർ മുഖേന ഞങ്ങൾ ലഷ്യമിടുന്നത്. മുതിർന്നവരുടെ മസ്തിഷ്കത്തിൽ നിന്ന് വ്യത്യസ്തമായി, കുട്ടികളുടെ മസ്തിഷ്കത്തിന് ഏത് ശസ്ത്രക്രിയയോടും പൊരുത്തപ്പെടാനുള്ള കഴിവുണ്ട്. അതിനാൽ, സങ്കീർണതകൾക്കുള്ള സാധ്യത വളരെ കുറവാണ്, ശരിയായ പ്രായത്തിൽ ശരിയായ ശസ്ത്രക്രിയ നടത്തിയാൽ അപസ്മാരം ഒഴിവാക്കാനും ജീവൻ രക്ഷിക്കാനും കഴിയുമെന്ന് , ആസ്റ്റർ മെഡ്‌സിറ്റിയിലെ ന്യൂറോ സർജറി സീനിയർ കൺസൾട്ടന്റ് ഡോ. ദിലീപ് പണിക്കർ പറഞ്ഞു.

പീഡിയാട്രിക് എപ്പിലിപ്സി സെന്ററിൽ പീഡിയാട്രിക് ന്യൂറോളജിസ്റ്റുകൾ, അപസ്മാരരോഗ വിദഗ്ധർ, ന്യൂറോ-സർജൻ, ഡെവലപ്‌മെന്റൽ പീഡിയാട്രീഷ്യൻമാർ, മനഃശാസ്ത്രജ്ഞർ, പ്രത്യേക അധ്യാപകർ, സ്പീച്ച് തെറാപ്പിസ്റ്റുകൾ, ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾ, ഡയറ്റീഷ്യൻമാർ എന്നിവർ ഉൾപ്പെടുന്നു.

കേന്ദ്രത്തിന്റെ അത്യാധുനിക സൗകര്യങ്ങളും ഉയർന്ന പരിശീലനം ലഭിച്ച ശസ്ത്രക്രിയാ വിദഗ്ധരും അപസ്മാരം ബാധിച്ച കുട്ടികൾക്ക് സുരക്ഷിതവും ഫലപ്രദവുമായ ചികിത്സ ഉറപ്പാക്കുന്നു ചികിത്സകൾക്ക് പുറമെ റിസക്ടീവ് സർജറി, ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ, വാഗൽ നെർവ് സ്റ്റിമുലേഷൻ, റെസ്‌പോൺസീവ് ന്യൂറോസ്‌റ്റിമുലേഷൻ എന്നിങ്ങനെയുള്ള സേവനങ്ങളും സെന്റർ നടത്തുന്നു.

അപസ്മാരം, ഒരു ന്യുറോളജിക്കൽ അവസ്ഥയാണ്. ഒന്ന് മുതൽ പതിനെട്ട് വയസ്സുവരെയുള്ള കുട്ടികളിൽ ഗണ്യമായി ഇത് ബാധിക്കുന്നു. ദൈനംദിന ജീവിതത്തിൽ ഒട്ടേറെ വെല്ലുവിളികൾ കുട്ടികൾ നേരിടുന്നു. അപസ്മാരം മൂലം മസ്തിഷ്‌ക ക്ഷതം, പെരുമാറ്റ പ്രശ്‌നങ്ങൾ, സംസാര പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാം, ഇത് യഥാസമയം ചികിത്സിച്ചില്ലെങ്കിൽ കുട്ടിയുടെ പഠനത്തെയും ഓർമ്മയെയും മൊത്തത്തിലുള്ള വികാസത്തെയും ബാധിക്കും. ശസ്ത്രക്രിയയിലൂടെ ഒരു പരിധിവരെ അപസ്മാരം സുഖപ്പെടുത്താവുന്നതാണ്.

“കുട്ടികളിൽ ഉണ്ടായിവരുന്ന അപസ്മാരത്തിന് ഒരുപാട് ലക്ഷണങ്ങളുണ്ട്. ഒരു മൾട്ടി ഡിസപ്ലിനറി ടീം എന്നനിലയിൽ കുട്ടികളുടെയും അവരുടെ കുടുംബത്തിന്റെയും വൈകാരിക തലങ്ങൾകൂടി മനസ്സിലാക്കിയാണ് ഞങ്ങൾ ചികിത്സാ രീതി തീരുമാനിക്കുന്നതെന്നു പീഡിയാട്രിക് ന്യൂറോളജി കൺസൾട്ടന്റ് ഡോ. ഡേവിഡ്‌സൺ ദേവസ്യ പറഞ്ഞു.

രോഗീ കേന്ദ്രികൃതമായ മികച്ച’ ചികിത്സ പ്രദാനം ചെയ്യുവാൻ ഞങ്ങൾ പ്രതിജ്ഞാബന്ധമാണെന്നും രോഗികൾക്കായി അത്യാധുനിക സാങ്കേതികവിദ്യയുടെ പിൻബലത്തോടെയുള്ള സേവനങ്ങൾ പീഡിയാട്രിക്ക് എപ്പിലിപ്സി സെന്റർ മുഖേന ഉറപ്പ് വരുത്തുമെന്നും ആസ്റ്റർ ഹോസ്പ്പിറ്റൽസ് കേരള- തമിഴ്നാട് റീജിയണൽ ഡയറക്ടർ ഫർഹാൻ യാസിൻ പറഞ്ഞു.

ബ്രിസ്റ്റോൾ-ബ്രാഡ്‌ലി സ്റ്റോക്ക് കൗൺസിൽ നേതാവും മേയർ- എമിറാറ്റി കൗൺസിലറുമായ ടോം ആദിത്യ, ആസ്റ്റർ ഹോസ്പിറ്റൽസ്, കേരള & തമിഴ്നാട് റീജിയണൽ ഡയറക്ടർ ഫർഹാൻ യാസിൻ, ആസ്റ്റർ മെഡ്‌സിറ്റിയിലെ ന്യൂറോ സർജറി സീനിയർ കൺസൾട്ടന്റ് ഡോ. ദിലീപ് പണിക്കർ, പീഡിയാട്രിക് ന്യൂറോളജി കൺസൾട്ടന്റ് ഡോ. ഡേവിഡ്‌സൺ ദേവസ്യ, ന്യുറോളജി കൺസൽട്ടൻറ് ആൻഡ് എപിലെപ്സി മാനേജ്മെന്റ് ഡോക്ടർ സന്ദീപ് പദ്മനാഭൻ, മറ്റ് ആശുപത്രി ജീവനക്കാരും സമ്മേളനത്തിൽ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.