ആസ്റ്റർ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയുമായി ആസ്റ്റർ ഹോസ്പ്പിറ്റൽസ് കേരള

അന്തർദേശീയ നിലവാരത്തോടുകൂടിയ ക്യാൻസർ ചികിത്സ ലഭ്യമാക്കുന്ന ആഗോളകേന്ദ്രം

ആസ്റ്റർ ഹോസ്പ്പിറ്റൽസ് കേരളയുടെ ഓൺകോളജി വിഭാഗത്തിന്റെ പുനരവതരണമാണ് ആസ്റ്റർ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി (എ ഐ ഐ ഓ)


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൊച്ചി : 1-2-2023 : അത്യാധുനിക സാങ്കേതികവിദ്യയുടെ പിൻബലത്തോടെ ജനങ്ങൾക്ക് ഏറ്റവും മികച്ച ക്യാൻസർ ചികിത്സ നൽകുവാനായി ആസ്റ്റർ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി (“എ.ഐ.ഐ. ഓ”) പുനരവതരിപ്പിച്ച് ആസ്റ്റർ മെഡ്‌സിറ്റി. ആസ്റ്റർ ഹോസ്പിറ്റൽസ് മെഡിക്കൽ അഡൈ്വസറി ബോർഡ് ചെയർമാനും ആസ്റ്റർ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയുടെ ഗ്ലോബൽ ഡയറക്ടറുമായ പ്രൊഫ. ഡോ. സോമശേഖർ എസ് പി ആസ്റ്റർ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയുടെ ലോഗോ പ്രകാശനം നടത്തി

കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ മികച്ച പരിചരണം ഉറപ്പാക്കുന്നതിനായി അത്യാധുനിക ചികിത്സാ സാങ്കേതികവിദ്യയുടെ സഹായത്തോടെ നൂതന ചികിത്സാ പദ്ധതികൾ രോഗികൾക്കായി ആസ്റ്റർ ഇന്റർനാഷണൽ ഓങ്കോളജി ഇൻസ്റ്റിറ്റ്യൂട്ട് മുഖേന ആവിഷ്കരിക്കും.

എ. ഐ. ഐ. ഓ യുടെ കീഴിൽ, ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റോബോട്ടിക് ഓങ്കോസർജറി, ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പെരിറ്റോണിയൽ മാലിഗ്നൻസി, ഓവേറിയൻ ക്യാൻസർ, ( എച് ഐ പി ഇ സി & പി ഐ പി എ സി ) ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബ്രെസ്റ്റ് സർജറി, ഓങ്കോപ്ലാസ്റ്റി, (എസ്.എൽ. എൻ. ബി). ലിംഫോഡീമ സർജറി, ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇമ്മ്യൂണോതെറാപ്പി, തുടങ്ങിയ സെന്റർ ഓഫ് എക്സലൻസുകൾ ഉണ്ട്. കൂടാതെ (ഐ ജി ആർ ടി, എസ് ബി ആർ ടി ) മുതലായ ഇൻട്രാ ഓപ്പറേറ്റീവ് റേഡിയോ തെറാപ്പിയും ഇതോടൊപ്പം ഒരുക്കും.

“എ. ഐ. ഐ. ഓ ” യെ ഇന്ത്യയിലെ ഏറ്റവും മികച്ച ക്യാൻസർ സെന്റർ ആകുകയെന്നതാണ് ഞങ്ങളുടെ ലക്‌ഷ്യം. എല്ലാ കേന്ദ്രങ്ങളിലും റോബോട്ടിക് സാങ്കേതികവിദ്യ, ഹൈടെക് മെഷിനുകൾ , ഇൻട്രാ-ഓപ്പറേറ്റീവ് റേഡിയോ തെറാപ്പി, അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഉണ്ടായിരിക്കും. . ഗവേഷണ-വികസന ആവശ്യങ്ങൾക്കായി ആസ്റ്റർ ലോകത്തിലെ മികച്ച സർവകലാശാലകളുമായും പങ്കാളികളാകുമെന്നും, രാജീവ് ഗാന്ധി യൂണിവേഴ്സിറ്റിയുമായോ മറ്റ് അംഗീകൃത സർവ്വകലാശാലയുമായോ അഫിലിയേഷനിൽ പരിശീലനവും ഫെലോഷിപ്പ് പ്രോഗ്രാമുകളും നൽകുമെന്നും ഉദ്ഘടനത്തോടനുബന്ധിച്ച് ആസ്റ്റർ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയുടെ ഗ്ലോബൽ ഡയറക്ടറായ പ്രൊഫ. ഡോ. സോമശേഖർ എസ് പി പറഞ്ഞു

” ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്തുകളിൽ ഒന്നാണ് ക്യാൻസർ. കഴിയുന്നത്ര രോഗികളിലേക്ക് ക്യാൻസർ ചികിത്സ എത്തിക്കുവാനാണ് ഞങ്ങൾ ഇതുവഴി ലക്ഷ്യമിടുക്കിന്നത്. എ.ഐ ഐ ഓ മുഖേന സംസ്ഥാനത്തിലുടനീളം മികച്ച ക്യാൻസർ ചികിത്സ പ്രദാനം ചെയ്യാൻ കഴിയുമെന്നാണ് ഞങ്ങളുടെ വിശ്വാസമെന്ന് ആസ്റ്റർ ഹോസ്പ്പിറ്റൽസ് കേരളാ – തമിഴ്നാട് റീജിയണൽ ഡയറക്റ്റർ ഫർഹാൻ യാസിൻ പറഞ്ഞു.

ഫർഹാൻ യാസിൻ – ആസ്റ്റർ ഹോസ്‌പിറ്റൽസ് കേരളാ- തമിഴ്നാട് റീജിയണൽ ഡയറക്ടർ , ഡോ. ജെം കളത്തിൽ, സീനിയർ കൺസൾട്ടന്റ് – സർജിക്കൽ ഓങ്കോളജി, ആസ്റ്റർ മെഡ്‌സിറ്റി, കൊച്ചി, ഡോ. കെ വി ഗംഗാധരൻ, സീനിയർ കൺസൾട്ടന്റ് & ഹെഡ് – മെഡിക്കൽ ഓങ്കോളജി, ആസ്റ്റർ മിംസ്, കോഴിക്കോട്, ഡോ. അരുൺ ആർ വാര്യർ, സീനിയർ കൺസൾട്ടന്റ് – മെഡിക്കൽ ഓങ്കോളജി, ഡോ. ദുർഗ്ഗാ പൂർണ്ണ സീനിയർ കൺ സൾട്ടന്റ് റേഡിയേഷൻ ഓങ്കോളജി, ഡോ.രാമസ്വാമി സീനിയർ കൺസൾട്ടൻറ് ഹേമറ്റോളജി, ആസ്റ്റർ മെഡ്സിറ്റി, കേരളത്തിലെ ആസ്റ്റർ ഹോസ്പ്പിറ്റലുകളിലെ മറ്റ് മുതിർന്ന ഡോക്ടർമാരും ചടങ്ങിൽ പങ്കെടുത്തു.

Hot Topics

Related Articles