കൊടുമണ്ണിൽ യുവതിയെ കടന്നുപിടിച്ച ശേഷം ഭാര്യ വീട്ടിൽ ഒളിവിൽ കഴിഞ്ഞ യുവാവിനെ പൊലീസ് പിടികൂടി

അടൂർ : യുവതിയെ കടന്നുപിടിച്ച സംഭവത്തിൽ ഭാര്യ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന യുവാവിനെ കൊടുമൺ പൊലീസ് പിടികൂടി. അടൂർ വടക്കടത്ത്കാവ് വിനീത് ഭവനിൽ വിനീതിനെ (32) യാണ് കൊടുമണിലെ ഭാര്യ വീട്ടിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ മാസം 6 ന് വെള്ളക്കുളങ്ങരയിൽ വച്ചാണ് സംഭവം നടന്നത്. സ്കൂട്ടറിൽ പോകുകയായിരുന്ന യുവതിയെ ബൈക്കിൽ പിന്തുടരുകയായിരുന്ന ഇയാൾ സ്കൂട്ടർ നിർത്തിയപ്പോൾ യുവതിയെ കടന്നു പിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതി നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തി യുവാവിനെ പിടി കൂടിയത്. എസ്എച്ച് ഒ ശ്യാം മുരളി അന്വേഷണത്തിന് നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles