അതിരമ്പുഴ: ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ചിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഒച്ചിൻ്റെ വ്യാപനം തടയുന്നതിനും, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിനും, ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും, ഒച്ച് നിർമ്മാർജനം നടത്തുന്നതിനും, ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രത്യേക ഗ്രാമസഭ മാന്നാനം കെ.ഇ. സ്കൂൾ ആഡിറ്റോറിയത്തിൽ കെ.ഇ.ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ റവ.ഫാ.ജെയിംസ് മുല്ലശ്ശേരി സി.എം.ഐ ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സജി തടത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഡോ.റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജെയിംസ് കുര്യൻ, അന്നമ്മ മാണി, ആൻസ് വർഗ്ഗീസ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആലീസ് ജോസഫ്, ഹരി പ്രകാശ്, ജെയിംസ് തോമസ്., ഫസീന സുധീർ തുടങ്ങിയവർ പ്രസംഗിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏകാരോഗ്യം നോഡൽ ഓഫീസർ ഡോ. ഭാഗ്യശ്രീ, കൃഷി വിജ്ഞാന കേന്ദ്രം ടെക്നിക്കൽ എൻജിനീയർ ജോയി ജോസഫ്, കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ജിജോ ജോസ്, കൃഷി ഓഫീസർ ഐറിൻ എലിസബത്ത് ജോൺ, മെഡിക്കൽ ഓഫീസർ ഡോ.റോസ് ലിൻ ജോസഫ്, വെറ്റിനറി ഓഫീസർ സുജ ജോൺ തുടങ്ങിയവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.