ചാവേർ ആക്രമണം : അഫ്ഗാനിസ്ഥാനിലെ താലിബാൻ മന്ത്രി അടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിലെ അഭയാർഥികാര്യ മന്ത്രി ഖലീല്‍ ഹഖാനിയടക്കം 3 പേർ ചാവേർ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.അഫ്ഗാനിലെ ഭരണ അട്ടിമറിയില്‍ നിർണായക പങ്കുവഹിച്ച താലിബാന്‍റെ പ്രമുഖ നേതാവ് ഖലീല്‍ ഹഖാനിയുടെ കൊലപാതകം താലിബാനെ ഒന്നടങ്കം ഞെട്ടിച്ചിട്ടുണ്ട്. മന്ത്രാലയത്തിലെത്തിയ ഒരു അഭയാർഥി ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് വിവരം. താലിബാൻ അധികാരം പിടിച്ചെടുത്ത ശേഷം കൊല്ലപ്പെടുന്ന ആദ്യ പ്രമുഖ നേതാവാണ് ഖലീല്‍ ഹഖാനി. അഫ്ഗാൻ തലസ്ഥാനത്ത് നടന്ന ചാവേർ സ്‌ഫോടനത്തില്‍ അഭയാർഥി മന്ത്രി കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്.

Advertisements

മന്ത്രാലയത്തിനുള്ളില്‍ നടന്ന സ്ഫോടനത്തിലാണ് മന്ത്രി കൊല്ലപ്പെട്ടതെന്നത് ഏവരെയും ഞെട്ടിക്കുന്ന സംഭവമായി മാറിയിട്ടുണ്ട്. മൂന്ന് വർഷം മുമ്ബ് താലിബാൻ അധികാരം പിടിച്ചെടുത്ത ശേഷം അഫ്ഗാനിസ്ഥാനില്‍ നടക്കുന്ന ഏറ്റവും വലിയ ചാവേർ ആക്രമണം കൂടിയാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം നടന്നത്. ഖലീല്‍ ഹഖാനിയുടെ അംഗരക്ഷകനും മറ്റൊരാളുമാണ് കൊല്ലപ്പെട്ട മറ്റ് രണ്ട് പേരെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. ചാവേർ സ്ഫോടനത്തില്‍ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായും വിവരമുണ്ട്. അതേസമയം സ്‌ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.