കോട്ടയം : എക്സൈസ് വകുപ്പും വിമുക്തി മിഷനുമായി ചേർന്ന് ലഹരി മുക്ത കേരളം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ ശില്പശാല നടന്നു. ശില്പശാലയുടെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ നിർവഹിച്ചു. .ലഹരി എന്ന മഹാവിപത്തിനെ സമൂഹത്തിൽ നിന്നും തുടച്ചുനീക്കുന്നതിനായി നമുക്ക് ഒരുമിച്ച് കൈകോർക്കാം.കോട്ടയം എക്സൈസ് സർക്കിൾ ഓഫീസും ഏറ്റുമാനൂർ എക്സൈസ് റെയിഞ്ച് ഓഫീസും ചേർന്നാണ് സംഘടിപ്പിച്ചത്.
കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ആർ.ജയചന്ദ്രൻ , അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ എ.ജെ ഷാജി, വിമുക്തി കോഡിനേറ്റർ വിനു വിജയൻ, കോട്ടയം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഇ.പി സിബി, ഏറ്റുമാനൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സജിത്ത് റ്റി. അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജെയിംസ് തോമസ് , ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെയിംസ് തോമസ്, ബിജു വലിയമല , ബേബിനാസ് അജാസ് , സ്കൂൾ പ്രിൻസിപ്പൽ ബിനു ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.