അതിരമ്പുഴയിൽ “സ്നേഹക്കൂട്ട്- 2023” സംവേദാത്മക പരിപാടി 

ഏറ്റുമാനൂർ : അതിരമ്പുഴ ഗ്രാമപഞ്ചായത്തിന്റെയും കോട്ടയം ബി.സി. എം. കോളേജ് സാമൂഹിക പ്രവർത്തന വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കോട്ടയ്ക്കപ്പുറം ഗ്രാമോദ്ധാരണ വായനശാലയുടെയും പഞ്ചായത്തിലെ യുവജനങ്ങളുടെയും സഹകരണത്തോടെ  “സ്നേഹക്കൂട്ട് 2023” എന്ന പേരിൽ വയോജനങ്ങളുടെയും യുവജനങ്ങളുടെയും സംവേദാത്മക പരിപാടി കോട്ടയ്ക്കപ്പുറം ഗ്രാമോദ്ധാരണ സംഘം വായനശാല ആഡിറ്റോറിയത്തിൽ വച്ച് നടന്നു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സജി തടത്തിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.  ഗ്രാമ പഞ്ചായത്ത് അംഗം സിനി ജോർജ്ജ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.. കോട്ടയ്ക്കപ്പുറം ഗ്രാമോദ്ധാരണ വായനശാല പ്രസിഡൻറ് കെ. എം. മാത്യു, കോട്ടയം ബി.സി.എം കോളേജ് സാമൂഹിക പ്രവർത്തന വിഭാഗം അദ്ധ്യാപിക സി.ഷീന, ഫാ. ജെഫിൻ ഒഴുങ്ങാലിൽ, ബ്ര.റ്റിനോ തോമസ്, ജോർജ് കുഴുപ്പള്ളിത്തറ, ആനന്ദ് പി.ആർ, സിസിലിയ റ്റോമി തുടങ്ങിയവർ പ്രസംഗിച്ചു.  തുടർന്ന് വയോജനങ്ങളും യുവജനങ്ങളും പരസ്പരമുള്ള സ്നേഹ സംവാദവും നടത്തപ്പെട്ടു.

Hot Topics

Related Articles