അതിരമ്പുഴ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ ടീൻസ് ക്ലബ്ബിന്റെ രൂപീകരണം നടന്നു 

കോട്ടയം : കൗമാരപ്രായക്കാരെ കരുത്തുറ്റ വരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ച് എല്ലാ സ്കൂളുകളിലും ടീൻസ് ക്ലബ്ബുകൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി അതിരമ്പുഴ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ ടീൻസ് ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം നടന്നു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ ബിനിൽ പഞ്ഞിപ്പുഴ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്  ലിജി മാത്യു സ്വാഗതവും ടീൻസ് ക്ലബ് നോഡൽ ഓഫീസർ  സുമിത പി.ജേക്കബ് നന്ദിയും പറഞ്ഞു.  യോഗത്തിൽ വാർഡ് മെമ്പർ  ബേബിനാസ് അജാസ്, പിടിഎ വൈസ് പ്രസിഡണ്ട്  മഞ്ജു ജോർജ്, സീനിയർ അസിസ്റ്റന്റ് ജാസ്മിൻ മാത്യു എന്നിവർ സംസാരിച്ചു. ടീൻസ് ക്ലബ് പ്രസിഡണ്ട് സ്ഥാനത്തേക്ക്  തെരഞ്ഞെടുക്കപ്പെട്ട  ആൻ മേരി ജോൺസണിന്  സ്കൂൾ ലീഡർ  ജോസ്മി ജോസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  അഹിന ബിമൽ ഗാനം ആലപിച്ചു. സിവിൽ പോലീസ് ഓഫീസർ  ജോസഫ് തോമസ് കുട്ടികൾക്ക് ക്ലാസ് എടുത്തു.

Hot Topics

Related Articles