അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥികൾ നാമ നിർദ്ദേശപ്രത്രികൾ സമർപ്പിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിസ്സി ജോൺ മുൻപാകെയാണ് സ്ഥാനാർഥികൾ പത്രികകൾ സമർപ്പിച്ചത്. ഡിസംബർ 10നാണ് വോട്ടെടുപ്പ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജയിച്ച കോൺഗ്രസ് പ്രതിനിധി സജി തടത്തിൽ രാജിവച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇടത്, വലത്, എൻഡിഎ സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. യുഡി എഫ് സ്ഥാനാർത്ഥിയായി കോൺഗ്രസിൽ നിന്നും മത്സരിക്കുന്ന ജോൺ ജോർജ് എന്ന രാജു കളരിക്കലാണ് ആദ്യം പത്രിക സമർപ്പിച്ചത്. വ്യാഴാഴ്ച രാവിലെ 11:30 യോടെ ആതിരമ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസ് സെക്രട്ടറിക്കാണ് പത്രിക കൈമാറിയത്. പഞ്ചായത്ത് പ്രസിഡണ്ട് ജോസ് അമ്പലക്കുളം, യുഡിഎഫ് നേതാക്കളായ അഡ്വ ജെയ്സൺ ജോസഫ്, ജോ റോയി പൊന്നാറ്റിൽ, മുഹമ്മദ് ജലീൽ,പി സി പൈലോ, ജൂബി ജോസഫ്, പി വി മൈക്കിൾ, കെ ജി ഹരിദാസ്, ബിജു വലിയമല, ഹരി പ്രകാശ്, തോമസ് പുതുശ്ശേരി, കെ പി ദേവസ്യ, തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു. മൂന്നാം വാർഡിൽ നിന്നുള്ള കുടുംബശ്രീ പ്രവർത്തകരാണ് യുഡിഎഫ് സ്ഥാനാർത്ഥിക്ക് കെട്ടിവയ്ക്കുവാനുള്ള തുക നൽകിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
12 മണിയോടെ ഇടതു സ്ഥാനാർഥി കേരള കോൺഗ്രസ് എം പ്രതിനിധിയായ മാത്യു ടി ഡിഎന്ന ജോയി തോട്ടനാനി പത്രിക സമർപ്പണത്തിനായി എത്തി. ഇടതു നേതാക്കളായ എം എസ് സാനു, രതീഷ് രത്നാകരൻ, പി എൻ സാബു, സി ശശി, ജോഷി ഇലഞ്ഞിയിൽ, ബൈജു മാതിരാമ്പുഴ, ബേബിനാസ് അജാസ്, ജെയിംസ് കുര്യൻ, ജിൻസ് കുര്യൻ, ടോമി ആലഞ്ചേരി, മണി അമ്മഞ്ചേരി, മേൽബിൻ ജോസഫ്, ജോഷി കരിമ്പുകാല, സിനി കുളംകുത്തി, ജോസ് അഞ്ജലി, എൻ എ മാത്യൂ, ജോജോ ഇരുമ്പൂട്ടി, ജിമ്മി മണിക്കത്ത്, ജിജി ജോയി, ജോയി പൊന്നാറ്റിൽ തുടങ്ങിയവരും സ്ഥാനാർത്ഥിക്കൊപ്പം എത്തിയിരുന്നു. ജോയി തോട്ടനാനിക്ക് കെട്ടിവയ്ക്കാനുള്ള തുക നൽകിയത് മാവേലി നഗർ ജനകീയ കൂട്ടായ്മയാണ്.
മൈനോരിറ്റി മോർച്ച ഏറ്റുമാനൂർ മണ്ഡലം പ്രസിഡന്റ് ഷാജി ജോൺ പാറശ്ശേരിലാണ് ബിജെപിക്ക് വേണ്ടി മത്സരിക്കാൻ ഇറങ്ങുന്നത്. 12.30 ഓടെ ബിജെപി സ്ഥാനാർഥിയും എത്തി പത്രിക സമർപ്പിച്ചു. നേതാക്കളായ സരുൺ കെ അപ്പുക്കുട്ടൻ, സജി ഒഴുകയിൽ, അനീഷ് സി എ,
ദിലീപ് പി, സുരേഷ് മാടപ്പാട്, ബെൻ മാത്യു, ഷിനോജ് എൻ, സുധാ പിള്ള, നെൽസൺ കുടിലിൽ എന്നിവരും സ്ഥാനാർത്ഥിക്കൊപ്പം പത്രിക സമർപ്പണത്തിനായി എത്തിയിരുന്നു. ഷാജി ജോണിന് കെട്ടിവയ്ക്കാനുള്ള തുക പാർട്ടി തന്നെയാണ് നൽകിയത്. വെള്ളിയാഴ്ചയാണ് പത്രിക സമർപ്പണത്തിനുള്ള അവസാന തീയതി. ഏതാനും സ്വതന്ത്ര സ്ഥാനാർത്ഥികൾ കൂടി മത്സര രംഗത്ത് ഉണ്ടായേക്കുമെന്ന് സൂചനകൾ ഉണ്ട്. പത്രിക സമർപ്പണം പൂർത്തിയാക്കിയതോടെ ഇനി തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവം ആകാനുള്ള തയ്യാറെടുപ്പിലാണ് മുന്നണി സ്ഥാനാർത്ഥികൾ. ഡിസംബർ പത്തിനാണ് വോട്ടെടുപ്പ്.