ആതുരാലയത്തിലെ കലാകാരന്മാരുടെ പ്രദർശനവുമായി ജില്ലാ ജനറൽ ആശുപത്രി : കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലെ ചിത്ര , ഫോട്ടോ പ്രദർശനവും ഭക്ഷ്യമേളയും ശ്രദ്ധേയമായി

കോട്ടയം : ആതുരാലയത്തിലെ കലാകാരന്മാരുടെ പ്രദർശനവുമായി ജില്ല ജനറൽ ആശുപത്രി. കോട്ടയം ജില്ല ആശുപത്രി ജീവനക്കാരുടെ സ്റ്റാഫ് കൗൺസിൽ നേതൃത്വത്തിലാണ് ഭക്ഷ്യമേടയും പ്രദർശനവും സംഘടിപ്പിച്ചത്. എല്ലാ ആശുപത്രി പരിസരത്താണ് ചിത്ര പ്രദർശനവും ഭക്ഷ്യ മേളയും ഒരുക്കിയിരുന്നത്. പെപ്സ് ബി എന്ന പേരിലാണ് പ്രദർശനം സംഘടിപ്പിച്ചത്. ജീവനക്കാരായ ഡോ. ആശാ പി നായർ , ഡോ. മനു മുരളീധരൻ , ഡോ. ടോണി , അഖില , അജിമോൻ , അജി ജോർജ് , മനോജ് | വിനീത , ജെസി, അനിത, ഭാരതി , രഞ്ജിത എന്നിവരുടെ ചിത്രങ്ങളും ഫോട്ടോകളും പാഴ് വസ്തുക്കൾ ഉപയോഗിച്ച് കലാ നിർമ്മിതികളുമാണ് മേളയിൽ പ്രദർശിപ്പിച്ചത്. നാടൻ ഭക്ഷണ വിഭവ കൗണ്ടറും ഒരുക്കിയിരുന്നു. പ്രദർശനം ഡോ. .ആർ. ബിന്ദു കുമാരി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് കൗൺസിൽ പ്രസിഡന്റ് ഡോ. വിനോദ്, സെക്രട്ടറി ജെസി ആന്റണി, ആശുപത്രി മാനേജ്മെൻറ് കമ്മിറ്റി അംഗം പി.കെ ആനന്ദക്കുട്ടൻ എന്നിവർ പ്രസംഗിച്ചു. 

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.