കോട്ടയം : അമ്മയെ കത്രിക കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ,വായിൽ തുണി തിരുകി തലയിണകൊണ്ട് മുഖത്ത് ബലമായി അമർത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ചു. കോട്ടയം മുട്ടമ്പലം സ്വദേശി രാജേഷിനാണ് കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്റ്റ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ഈ മാസം 11 ആം തീയതി ആണ് കേസിന് ആസ്പദമായ സംഭവം . കിടപ്പുമുറിയിൽ വച്ച് ആവലാതിക്കാരിയുടെ കഴുത്തിന് നേരെ കത്രിക എടുത്ത് മാറി മാറി വീശിയ പ്രതി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കത്തി ഉപ യോഗിച്ച് വീശിയത് വലതുകൈകൊണ്ട് തട്ടി മാറ്റിയപ്പോൾ കൈക്ക് മുറിവേൽക്കുകയും നിലവിളിച്ചപ്പോൾ ചീത്ത വിളിച്ച് വായിൽ തുണി തിരുകി കയറ്റിയും തുടർന്ന് തലയിണ കൊണ്ട് മുഖത്ത് അമർത്തിപ്പിടിച്ചും നെഞ്ചിനും വയറിലും കൈകൊണ്ട് അടിക്കുകയും ഇടിക്കുകയും ചെയ്തായാണ് കേസ്. പ്രതിക്ക് വേണ്ടി അഡ്വ. ഗോകുൽ കെ എസും,അഡ്വ. വിപിൻ എൻ നായരും ഹാജരായി.