കിഴക്കമ്പലത്ത് പൊലീസിന് നേരെ ഇതരസംസ്ഥാന തൊഴിലാളികളുടെ അക്രമം; പൊലീസ് വാഹനത്തിന് തീയിട്ടു, കുന്നത്തുനാട് പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ ആശുപത്രിയില്‍; പൊലീസ് വാഹനത്തിന്റെ താക്കോല്‍ ഊരിക്കൊണ്ടുപോയി; പിന്നില്‍ കിറ്റക്‌സ് ഗ്രൂപ്പ് ഗുണ്ടകളെന്നും ആക്ഷേപം

കൊച്ചി: കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മേഖലയില്‍ അക്രമവും കൊള്ളിവെപ്പും. രാത്രി 12 മണിയോടെ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷം അറിഞ്ഞ് എത്തിയ പോലീസിനു നേരെയും നാട്ടുകാര്‍ക്കു നേരെയും അക്രമുണ്ടായി. ഇവര്‍ രണ്ട് പോലീസ് ജീപ്പിന് തീവെക്കുകയും ചെയ്തു. ആക്രമണത്തില്‍ പരിക്കേറ്റ കുന്നത്തുനാട് സ്റ്റേഷനിലെ പോലീസുകാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Advertisements

പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.ക്രിസ്മസ് കരോളമായി ബന്ധപ്പെട്ട തര്‍ക്കമാണ് വലിയ അക്രമത്തില്‍ കലാശിച്ചത്. പ്രശ്‌നം പരിഹരിക്കാന്‍ ചെന്ന പോലീസുകാരെ തൊഴിലാളികള്‍ കൂട്ടംചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. കുന്നത്തുനാട് സിഐ അടക്കമുള്ള നിരവധി പോലീസുകാര്‍ക്ക് കാര്യമായി പരുക്കേറ്റു. വാഹനങ്ങള്‍ക്കു നേരെ കല്ലേറും ഉണ്ടായി. പോലീസ് വാഹനങ്ങളുടെ താക്കോല്‍ അക്രമികള്‍ ഊരിക്കൊണ്ടുപോയി. സ്ഥലത്തെത്തിയ നാട്ടുകാര്‍ക്കുനേരെ കല്ലെറിയുകയും ചെയ്തു. പുലര്‍ച്ചെ നാലുമണിയോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചത്. അതേസമയം, ഇവര്‍ കിറ്റക്‌സ് ഗ്രൂപ്പിലെ തൊഴിലാളികളാണെന്നും അവരുടെ ഗുണ്ടാസംഘമാണെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

Hot Topics

Related Articles