തിരുവല്ല : കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് വെട്ടേറ്റു. കുറ്റൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ ജി സഞ്ജുവിനാണ് വെട്ടേറ്റത്. പ്രാവിൻകൂട് ജംഗ്ഷന് സമീപത്തെ പെട്രോൾ പമ്പിനടുത്ത് വെച്ച് ബുധനാഴ്ച രാത്രി 9 മണിയോടെ ആയിരുന്നു സംഭവം. മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘം ആക്രമണം നടത്തുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ സഞ്ജു ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കൊട്ടേഷൻ സംഘമാണ് ആക്രമണത്തിന് പിന്നിൽ എന്ന് കരുതുന്നതായി സഞ്ജു പറഞ്ഞു.
Advertisements