ആക്രമണത്തിന്റെ കുന്തമുന ഒടിഞ്ഞു : മെസ്സിയെ തിരിച്ചെത്തിക്കാൻ ബാഴ്സലോണ: മെസിയ്ക്കായി വിൽക്കുന്നത് നാല് താരങ്ങളെ

മാഡ്രിഡ്: ബാഴ്‌സലോണ ആരാധകര്‍ക്ക് ഏറെ സന്തോഷം പകരുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഇതിഹാസ താരം ലയണല്‍ മെസ്സിയെ ടീമില്‍ തിരിച്ചെത്തിക്കാന്‍ ബാഴ്‌സ നീക്കം ആരംഭിച്ചതായി റിപ്പോര്‍ട്ട്.സമ്മര്‍ ട്രാന്‍സ്ഫറിലൂടെയാണ് താരത്തെ തിരിച്ചെത്തിക്കാാന്‍ നീക്കം നടക്കുന്നതെന്ന് സ്പാനിഷ് മാധ്യമമായ ‘എല്‍ നാഷനല്‍’ റിപ്പോര്‍ട്ട് ചെയ്തു.

Advertisements

ബാഴ്‌സലോണ പ്രസിഡന്റ് ജോണ്‍ ലാപോര്‍ട്ട ക്ലബിന്റെ സാമ്ബത്തിക സ്ഥിതി മെച്ചപ്പോടുത്തിയതാണ് സൂപ്പര്‍ താരത്തെ ടീമില്‍ തിരിച്ചെത്തിക്കാനുള്ള വഴിതെളിഞ്ഞത്. ടെലിവിഷന്‍ റേറ്റിന്റെ 25 ശതമാനവും സ്റ്റുഡിയോയുടെ നിശ്ചിത ശതമാനവും ഓഹരി വിറ്റായിരുന്നു ക്ലബിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് ലാപോര്‍ട്ട പരിഹാരമുണ്ടാക്കിയത്. ഇതോടെ പുതിയ സീസണില്‍ ബാഴ്‌സലോണയ്ക്ക് ചെലവഴിക്കാവുന്ന തുക ലാലിഗ വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുതിയ തീരുമാനപ്രകാരം ബാഴ്‌സയ്ക്ക് പുതിയ സീസണില്‍ 5,305 കോടി രൂപയോളം ചെലവഴിക്കാനാകും. താരങ്ങള്‍ക്കും ജീവനക്കാര്‍ക്കും അടക്കമാണ് ഈ തുക. കഴിഞ്ഞ സീസണില്‍ 1,164 കോടി രൂപയായിരുന്നു ബാഴ്‌സയ്ക്കു നിശ്ചയിക്കപ്പെട്ടിരുന്ന ശമ്പളപരിധി.

പുതിയ സീസണില്‍ നാലു പേര്‍ ടീമില്‍നിന്നു പുറത്താകുകയും പുതുതായി മൂന്നുപേരെ ടീമിലെത്തിക്കുകയും ചെയ്യുമെന്നാണ് ‘എല്‍ നാഷനല്‍’ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. സ്പാനിഷ് താരം സെര്‍ജിയോ ബസ്‌കെറ്റ്‌സ്, ഡച്ച്‌ താരം മെംഫിസ് ഡെപേ എന്നിവരുടെ കരാര്‍ ഈ സീസണോടെ അവസാനിക്കുകയാണ്. ടീം കരാര്‍ പുതുക്കിയില്ലെങ്കില്‍ അടുത്ത സീസണോടെ ഇരുവര്‍ക്കും ടീമിനോട് വിടപറയേണ്ടിവരും. ടീം വിടാന്‍ നേരത്തെ തന്നെ ബസ്‌കെറ്റ്‌സ് തീരുമാനമെടുത്തിരുന്നുവെന്നാണ് നേരത്തെ ഫോബ്‌സ് റിപ്പോര്‍ട്ട് ചെയ്തത്. ഡെപേയുടെ ഭാവിയും തുലാസിലാണ്. സീനിയര്‍ പ്രതിരോധ ജോഡിയായ ജോര്‍ഡി ആല്‍ബയും ജെറാഡ് പിക്യുവും അടുത്ത സീസണില്‍ ടീം വിട്ടേക്കുമെന്ന് വാര്‍ത്തയുണ്ട്.

2021 ആഗസ്റ്റിലായിരുന്നു ഫ്രഞ്ച് ഫുട്‌ബോള്‍ ലീഗായ ലീഗ് വണ്ണില്‍ പി.എസ്.ജിക്കായി മെസ്സി അരങ്ങേറ്റം കുറിച്ചത്. ബാഴ്‌സയല്ലാത്ത മറ്റൊരു ക്ലബിനു വേണ്ടി താരം ബൂട്ട് കെട്ടുന്നത് ആദ്യമായായിരുന്നു. അപ്രതീക്ഷിതമായ നീക്കത്തിലൂടെയായിരുന്നു കഴിഞ്ഞ വര്‍ഷം ആദ്യത്തില്‍ പി.എസ്.ജി താരത്തെ ക്ലബിലെത്തിച്ചത്. ഈ സീസണ്‍ തീരുന്നതോടെ താരത്തിന്റെ കരാര്‍ കാലാവധി അവസാനിക്കും. ഇതു മുന്‍കൂട്ടിക്കണ്ടാണ് താരത്തെ ടീമില്‍ തന്നെ തിരിച്ചെത്തിക്കാന്‍ ബാഴ്‌സ നീക്കം നടത്തുന്നത്.

Hot Topics

Related Articles