തിരുവല്ല: പെരുന്തുരുത്തി കല്ലും കടവിൽ വാക്കുതർക്കത്തെ തുടർന്ന് രണ്ടുപേരെ കുത്തിപ്പരിക്കേൽപ്പിച് പ്രതി പിടിയിലായി. രണ്ടു ദിവസം മുൻപുണ്ടായ സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ ആണ് തിരുവല്ല പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. തിരുവല്ല കാവുംഭാഗം പെരുംത്തുരുത്തി നെടുംപറമ്പിൽ വീട്ടിൽ ഷിബു തോമസി (26) യാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്.
Advertisements
കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. വാക്ക് തർക്കത്തെ തുടർന്ന് പ്രതി പ്രദേശവാസികളായ രണ്ടു പേരെ കത്തി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി ഇന്ന് റിമാൻഡ് ചെയ്യും. തിരുവല്ല പൊലീസ് രജിസ്റ്റർ ചെയ്ത നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.