ഗബ്ബ: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ജയം. നാലാം ദിനം 9 വിക്കറ്റിനാണ് ഗബ്ബയില്‍ ഓസ്‌ട്രേലിയ ജയം പിടിച്ചത്. ക്യാപ്റ്റന്‍ സ്ഥാനത്ത് പാറ്റ് കമിന്‍സിന് ജയത്തോടെ തുടക്കം. നാലാം ദിനം കളി തുടങ്ങിയ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ 297 റണ്‍സിന് ഓള്‍ഔട്ടാക്കിയിരുന്നു. 20 റണ്‍സായിരുന്നു ഓസ്‌ട്രേലിയക്ക് മുന്‍പിലെത്തിയ വിജയ ലക്ഷ്യം. വിജയത്തിലേക്ക് എത്തുന്നതിന് മുന്‍പ് 9 റണ്‍സ് എടുത്ത അലക്‌സ് കെയ്‌റേയെ ഇംഗ്ലണ്ടിന് നഷ്ടമായി. ജയത്തിനൊപ്പം ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ നഥാന്‍ ലിയോണ്‍ 400 വിക്കറ്റ് എന്ന നേട്ടവും പിന്നിട്ടു.
77 റണ്‍സിനിടയില്‍ വീണത് ഇംഗ്ലണ്ടിന്റെ 8 വിക്കറ്റ്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജോ റൂട്ടിന്റേയും ഡേവിഡ് മലന്റേയും ചെറുത്ത് നില്‍പ്പോടെയാണ് ഇംഗ്ലണ്ട് മൂന്നാം ദിനം അവസാനിപ്പിച്ചത്. എന്നാല്‍ നാലാം ദിനം കളി തുടങ്ങി ആദ്യ സെഷനില്‍ 77 റണ്‍സ് എടുക്കുന്നതിന് ഇടയില്‍ 8 വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമായി. ഡേവിഡ് മലന്‍ 82 റണ്‍സും റൂട്ട് 89 റണ്‍സും എടുത്ത് മടങ്ങി. നഥാന്‍ ലിയോണ്‍ നാല് വിക്കറ്റും പാറ്റ് കമിന്‍സും കാമറൂണ്‍ ഗ്രൂനും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
ഗബ്ബയില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. ഒന്നാം ഇന്നിങ്‌സില്‍ 147 റണ്‍സിലേക്ക് ഇംഗ്ലണ്ട് തകര്‍ന്നു. 94 റണ്‍സ് എടുത്ത വാര്‍ണറുടേയും 74 റണ്‍സ് എടുത്ത ലാബുഷെയ്‌നിന്റേയും 152 റണ്‍സുമായി മികവ് കാണിച്ച ട്രാവിസ് ഹെഡിന്റേയും ഇന്നിങ്‌സ് ആണ് ഓസ്‌ട്രേലിയക്ക് ഒന്നാം ഇന്നിങ്‌സില്‍ മികച്ച സ്‌കോര്‍ സമ്മാനിച്ചത്.