നാഗ്പൂർ: ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് വമ്പൻ ജയം. ഓസീസിനെ തകർത്തത് ഒരിന്നിംഗ്സിനും 132 റൺസിനും. രണ്ടാം ഇന്നിംഗ്സിൽ ഓസീസ് വെറും 91 റൺസിന് പുറത്തായി. 25 റൺസെടുത്ത് പുറത്താകാതെ നിന്ന സ്റ്റീവ് സ്മിത്താണവരുടെ ടോപ്പ് സ്കോറർ.
37 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്ര അശ്വിനാണ് സന്ദർശകരെ തകർത്തത്. രണ്ട് വീതം വിക്കറ്റ് വീഴ്ത്തി ജഡേജയും, മുഹമ്മദ് ഷമിയും ഓസീസ് തകർച്ചയ്ക്ക് ആക്കം കൂട്ടി. ഓസീസ് നിരയിൽ 7 പേർക്ക് രണ്ടക്കം കാണാനായില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒന്നാമിന്നിങ്സിൽ 233 റണ്ണിന്റെ ലീഡാണ് ഇന്ത്യക്ക് ഉണ്ടായിരുന്നത്. 34 റണ്ണിന് മൂന്നു വിക്കറ്റ് നഷ്ടത്തിൽ തകർന്ന ഓസ്ട്രേലിയ 91ന് എല്ലാവരും പുറത്താകുകയായിരുന്നു. അശ്വിൻ അഞ്ചും , ജഡേജയും ഷമിയും രണ്ടും , പട്ടേൽ ഒരു വിക്കറ്റും നേടി.