ബോക്സിംഗ് ഡേ ടെസ്റ്റിലും തകർന്നടിഞ്ഞ് ഇംഗ്ലണ്ട്

മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റിലും ഇംഗ്ലണ്ടിന് മോശം തുടക്കം. മെല്‍ബണ്‍ ടെസ്റ്റില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ചായക്ക് പിരിയുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സ് എന്ന നിലയിലാണ്.ജോ റൂട്ട് അര്‍ധ ശതകം നേടിയത് ഒഴിച്ചാല്‍ മറ്റൊരു ഇംഗ്ലണ്ട് താരത്തിനും പിടിച്ചു നില്‍ക്കാനായില്ല. ഹസീബ് ഹമീദ് പൂജ്യത്തിനും ക്രൗലേ 12 റണ്‍സിനും പുറത്തായി. ഡേവിഡ് മലന്‍ 14 റണ്‍സ് എടുത്ത് മടങ്ങിയപ്പോള്‍ ഇംഗ്ലണ്ടിനെ കരകയറ്റാന്‍ ബെന്‍ സ്‌റ്റോക്ക്‌സിനും ആയില്ല.

Advertisements

25 റണ്‍സ് എടുത്ത് ബെന്‍ സ്‌റ്റോക്ക്‌സ് മടങ്ങി. മൂന്ന് റണ്‍സ് എടുത്ത് ബട്ട്‌ലറും കൂടാരം കയറി. ചായക്ക് പിരിയുമ്ബോള്‍ 21 റണ്‍സുമായി ബെയര്‍‌സ്റ്റോയാണ് ക്രീസില്‍. ക്യാപ്റ്റന്‍ കമിന്‍സ് മൂന്ന് വിക്കറ്റ് വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക്, കാമറൂണ്‍ ഗ്രീന്‍, ലിയോണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി .

Hot Topics

Related Articles