ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിലൂടെ മടങ്ങി വരവിനൊരുങ്ങി ജഡേജ ; ഫിറ്റ്നസ്സ് റിപ്പോര്‍ട്ടില്‍ എന്‍സിഎ അനുമതി

സ്പോർട്സ് ഡെസ്ക്ക് : ഇന്ത്യയുടെ ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും എത്തും.താരത്തിന്റെ ഫിറ്റ്നസ്സ് റിപ്പോര്‍ട്ടില്‍ എന്‍സിഎ അനുമതി നല്‍കിയതോടെയാണ് ഇത്. നാഗ്പൂരില്‍ ആണ് ആദ്യ ടെസ്റ്റ് നടക്കുന്നത്.

ഏഷ്യ കപ്പിനിടെയാണ് 2022ല്‍ രവീന്ദ്ര ജഡേജ പരിക്കേറ്റ് പുറത്ത് പോകുന്നത്. പിന്നീട് ടി20 ലോകകപ്പും താരത്തിന് നഷ്ടമായി. ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയില്‍ താരം തിരികെ എത്തുമെന്നാണ് കരുതിയതെങ്കിലും അവസാന നിമിഷം താരം പിന്മാറി. തമിഴ്നാടിനെതിരെ രഞ്ജി ട്രോഫിയില്‍ തന്റെ മടങ്ങിവരവ് നടത്തിയ താരം മത്സരത്തിലെ രണ്ടാം ഇന്നിംഗ്സില്‍ 7 വിക്കറ്റുകളാണ് നേടിയത്

Hot Topics

Related Articles