ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സ്ഡ് ഡബിള്‍സ് ; സാനിയ മിര്‍സ – രോഹന്‍ ബൊപ്പണ്ണ സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍

മെല്‍ബണ്‍ : ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സ്ഡ് ഡബിള്‍സില്‍ സാനിയ മിര്‍സ – രോഹന്‍ ബൊപ്പണ്ണ സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍.എറീല്‍ ബെഹര്‍ (ഉറുഗ്വെ)- മകോട്ടോ നിനോമിയ (ജപ്പാന്‍) സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ സഖ്യം തോല്‍പ്പിച്ചത്. സ്‌കോര്‍ 6-4, 7-6 (11-9). ക്വാര്‍ട്ടില്‍ യെലേന ഓസ്റ്റപെങ്കോ (ലാത്വിയ)- ഡേവിഡ് വേഗ ഹെര്‍ണാണ്ടസ് (സ്‌പെയ്ന്‍) സഖ്യമാണ് ഇന്ത്യന്‍ സഖ്യത്തിന്റെ എതിരാളി. നേരത്തെ, വനിതാ ഡബിള്‍സ് സാനിയ- അന്ന ഡാനിലിന (ഉസ്‌ബെക്കിസ്ഥാന്‍) സഖ്യം രണ്ടാം റൗണ്ടില്‍ പുറത്തായിരുന്നു.

അതേസമയം, പുരുഷവിഭാഗത്തില്‍ മുന്‍ ചാംപ്യന്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച്‌ ക്വാര്‍ട്ടറിലെത്തി. ഓസ്‌ട്രേലിയയുടെ അലക്‌സ് ഡി മിനോറിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ജോക്കോവിച്ച്‌ തോല്‍പ്പിച്ചത്. സ്‌കോര്‍ 2-6, 1-6, 2-6. എന്നാല്‍ സ്പാനിഷ് താരം ബൗട്ടിസ്റ്റ് അഗട്ട് പുറത്തായി.അമേരിക്കയുടെ തോമി പോള്‍ 2-6, 6-4, 2-6, 5-7 എന്ന സ്‌കോറിനാണ് അഗട്ടിനെ തോല്‍പ്പിച്ചത്. റഷ്യന്‍ താരം ആേ്രന്ദ റുബ്ലേവും ക്വാര്‍ട്ടറില്‍ കടന്നു. ഡെന്‍മാര്‍ക്കിന്റെ ഹോള്‍ഗര്‍ റൂണയെ 6-3, 3-6, 6-3, 4-6, 7-6 (11-9) എന്ന സ്‌കോറിനാണ് തോല്‍പ്പിച്ചത്. ക്വാര്‍ട്ടറില്‍ ജോക്കോവിച്ചാണ് റുബ്ലേവിന്റെ എതിരാളി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വനിതകളില്‍ കരോളിന പ്ലിസ്‌കോവ ക്വാര്‍ട്ടറിലെത്തി. ചൈനയുടെ ഴാങ് ഷുയെ 6-0, 6-4 എന്ന സ്‌കോറിനാണ് തോല്‍പ്പിച്ചത്. 12-ാം സീഡ് ബെലിന്‍ഡ ബെന്‍സിസ് പുറത്തായി. അര്യാന സബലെങ്കയ്‌ക്കെതിരായ മത്സരത്തില്‍ 7-5, 6-2 എന്ന സ്‌കോറിനാണ് പരാജയപ്പെട്ടത്. നാലാം സീഡ് കരോലിന ഗാര്‍സിയക്കും ക്വാര്‍ട്ടറിലെത്താനായില്ല. പോളണ്ടിന്റെ മഗ്ദ ലിനെറ്റ് 7-6, 6-4 എന്ന സ്‌കോറിനാണ് ഗാര്‍സിയയെ തോല്‍പ്പിച്ചത്.

Hot Topics

Related Articles