ലങ്ക കടന്ന് കങ്കാരുപ്പട; വിജയം ഏഴു വിക്കറ്റിന്

യുഎഇ: ലോകകപ്പിൽ ശ്രീലങ്കയ്‌ക്കെതിരായ സൂപ്പർ 12 മത്സരത്തിൽ ആസ്‌ട്രേലിയക്ക് ഉജ്വല വിജയം. ഏഴു വിക്കറ്റിനാണ് മുൻ ലോകചാമ്പ്യൻമാരായ ശ്രീലങ്കയെ ഓസീസ് തകർത്തത്. 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടമാക്കി ശ്രീലങ്ക ഉയർത്തിയ 154 റൺ വിജയലക്ഷ്യം, മൂന്ന് വിക്കറ്റ് മാത്രം ബാക്കി നിർത്തി ആസ്‌ട്രേലിയ മറികടന്നു.
ശ്രീലങ്കയ്ക്കു വേണ്ടി പെരേരയും അസലങ്കയും 35 റൺ വീതം നേടി. ഒരു ഘട്ടത്തിൽ പത്ത് ഓവറിൽ 80 ൽ നിന്ന ശ്രീലങ്ക രണ്ടി വിക്കറ്റ് വീണതോടെ പ്രതിരോധത്തിലാകുകയായിരുന്നു. 33 റണ്ണെടുത്ത് രാജ്പക്‌സേയാണ് ടീം സ്‌കോർ 150 കടത്തിയത്. ആസ്‌ട്രേലിയക്കു വേണ്ടി സാമ്പയും, സ്റ്റാർക്കും, കമ്മിൻസും മൂന്ന് വിക്കറ്റ് വീതം വീഴ്തി.
മറുപടി ബാറ്റിംങിൽ വാർണറുടെ ഒറ്റയാൾ പോരാട്ടമായിരുന്നു. 42 പന്തിൽ 10 ഫോർ അടക്കം വാർണ്ണർ 65 റണ്ണടിച്ചു കൂട്ടി. ഒപ്പം 37 റണ്ണടിച്ച് ഫിഞ്ചും, 28 റണ്ണടിച്ച് സ്മിത്തും, 16 റണ്ണടിച്ച സ്റ്റോണിസും വിജയത്തിൽ നിർണ്ണായക കണ്ണിയായി.

Advertisements

Hot Topics

Related Articles