തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോ- ടാക്സി തൊഴിലാളികള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന പണിമുടക്കു മാറ്റി. ഓട്ടോ-ടാക്സി ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. സമരക്കാരുമായി ഗതാഗതമന്ത്രി ആന്റണി രാജു ഇന്ന് ചര്‍ച്ച നത്തി
5 രൂപയെങ്കിലും കൂട്ടണമെന്ന് ആവശ്യം സമരക്കാര്‍ ഉന്നയിച്ചു. ഇന്ധന വിലയ്ക്കൊപ്പം മറ്റ് അനുബന്ധ ചിലവുകളും കൂടിയതിനാല്‍ ഓട്ടോ ടാക്സി തൊഴിലാളികള്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ്. ഈ സാഹചര്യത്തില്‍ മിനിമം ചാര്‍ജ് നിലവിലുള്ളതിനേക്കാള്‍ 5 രൂപയെങ്കിലും കൂട്ടണമെന്നാണ് തൊഴിലാളികളുടെ യൂണിയനുകള്‍ ആവശ്യം ഉന്നയിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യൂണിയനുകളുടെ ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രശ്‌നം പരിഹരിക്കാന്‍ ജ .രാമചന്ദ്രന്‍ കമ്മറ്റിക്ക് ചുമതല നല്‍കി. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കും. ടാക്സ് നിരക്കുകള്‍ പുതുക്കുക, പഴയ വാഹനങ്ങളുടെ ജിപിഎസ് ഒഴിവാക്കുക,സഹായപാക്കേജുകള്‍ പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളും തൊഴിലാളികള്‍ ഉന്നയിക്കുന്നു. ഇതിന് മുമ്പ് 2018 ഡിസംബറിലാണ് സംസ്ഥാനത്ത് ഓട്ടോ, ടാക്സി നിരക്ക് ഏറ്റവുമൊടുവില്‍ കൂട്ടിയത്.