എരുമേലി : നാട്ടുകാരുടെ നെഞ്ചിൽ തീ കോരിയിട്ട് വിറപ്പിച്ച പുലി കണ്ണിമലയിൽ വനം വകുപ്പ് സ്ഥാപിച്ച കെണിയിൽ കുടുങ്ങി. ജനപ്രതിനിധികളുടെയും വനം വകുപ്പ് അധികൃതരുടെയും നേതൃത്വത്തിൽ പുലിക്കായി കെണി ഒരുക്കിയത് . .മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ പുലിക്കുന്ന്, കണ്ണിമല, കുളമാക്കൽ തുടങ്ങിയ പ്രദേശങ്ങളിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി വന്യമൃഗ ശല്യം രൂക്ഷമായിരുന്നു.
കാട്ടാന, പുലി തുടങ്ങിയ വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങിയതുമൂലം പ്രദേശവാസികൾ വലിയ ഭീതിയോടെയാണ് കഴിഞ്ഞിരുന്നത്. രാത്രികാലങ്ങളിൽ കാട്ടാനകൾ കൃഷിയിടങ്ങളിലേക്ക് അതിക്രമിച്ചു കയറുകയും, കൃഷി നശിപ്പിക്കുകയും ചെയ്യുക പതിവാണ്. അതിനുപുറമേ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജനവാസ മേഖലയിലിൽ പുലിയിറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിക്കുകയും ചെയ്യുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇക്കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ നാലു വീടുകളിൽ പുലി വളർത്തു മൃഗങ്ങളെ ആക്രമിച്ച് കൊന്നുതിന്ന സംഭവം ഉണ്ടായി. കഴിഞ്ഞദിവസം രാത്രി പുലിക്കുന്ന് -കുളമാക്കൽ ഭാഗത്ത് ചിറക്കൽ സുഗതൻ എന്നയാളുടെ വീട്ടുമുറ്റത്ത് കെട്ടിയിരുന്ന ആടിനെ പുലി കൊന്ന് പകുതി ഭക്ഷിച്ച് തിരികെ പോയി. ഈ സാഹചര്യത്തിൽ പ്രദേശവാസികൾ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യെ ഈ വിവരം അറിയിക്കുകയും, എംഎൽഎ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ജനവാസ മേഖലയിലിറങ്ങി പരിഭ്രാന്തി പരത്തുന്ന പുലിയെ എത്രയും വേഗം പിടികൂടുന്നതിന് വനപാലകർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
പകുതി ഭക്ഷിച്ച ആടിന്റെ മാംസം ഭക്ഷിക്കാൻ പുലി വീണ്ടും എത്തും എന്നുള്ള വകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനത്തിന്റെ അടിസ്ഥാനത്തിൽ പുലിയെ പിടികൂടുന്നതിന് കൂട് ഒരുക്കുന്നതിന് തീരുമാനിക്കുകയും, അതുപ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിന് എംഎൽഎ വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉൾപ്പെടെയുള്ളവരുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ 24 മണിക്കൂറിനുള്ളിൽ തന്നെ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് സ്ഥാപിക്കുന്നതിനുള്ള കൂട് എത്തിക്കുന്നതിന് കഴിഞ്ഞു. തുടർന്ന് റേഞ്ച് ഓഫീസർ ബി.ആർ ജയന്റെ നേതൃത്വത്തിൽ പുലിയെ പിടിക്കുന്നതിന് ചിറക്കൽ സുഗതന്റെ പുരയിടത്തിലാണ് കൂട് സ്ഥാപിച്ചത്.