എല്ലാക്കൊല്ലവും വ്യത്യസ്തത പുലര്‍ത്തി മലകയറുന്ന സംഘം; ശബരിമലയിലേക്ക് ഭക്തരെ ആകര്‍ഷിക്കുക ലക്ഷ്യം

മൂന്നാര്‍: ഏഴ് വര്‍ഷമായി തുടരുന്ന പതിവ് തെറ്റിക്കാതെ തിരുവന്തപുരം വര്‍ക്കല പാര്‍ത്തുകോണം മണമ്പൂരിലെ അയ്യപ്പ ഭക്തര്‍. മല കയറിയ ശേഷം വീടുകളിലേക്ക് മടങ്ങാതെ അലങ്കരിച്ച വാഹനവുമായി 35 ഓളം വരുന്ന യുവ ഭക്തന്‍മാരാണ് മൂന്നാറിലെത്തിയത്. വിവേക് പൗരസമിതിയുടെ നേത്യത്വത്തിലെത്തിയ സംഘം മൂന്നാറും വട്ടവടയുമടക്കം സന്ദര്‍ശിച്ച ശേഷം വൈകുന്നേരത്തോടെ നാട്ടിലേക്ക് മടങ്ങും. ശിവന്‍ അയ്യപ്പന്‍ എന്നിവരുടെ രൂപങ്ങള്‍ വാഹനത്തിന് മുമ്പിലും മറ്റുള്ള ഭാഗങ്ങള്‍ പുല്ലുകളുകൊണ്ടും അലങ്കരിച്ച വാഹനം ആരെയും ആകര്‍ഷിക്കുന്ന രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്.

Advertisements

ശബരിമല തീര്‍ത്ഥാടനത്തിന് ഭക്തരെ ആകര്‍ഷിക്കുകയാണ് അലങ്കരിച്ച വാഹനങ്ങള്‍കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഇവര്‍ പറയുന്നു. എവിടെ ചെന്നാലും വാഹനത്തിന്റെ രൂപമാറ്റം കാണുന്നതിനും മൊബൈല്‍ കാമറകളില്‍ ഒപ്പിയെടുക്കുന്നതിനും പലരും ശ്രമിക്കുന്നു. ശബരിമലയിലെത്തി അയ്യപ്പനെ കണ്ട് അതേ വാഹനത്തിലായിരുന്നു മൂന്നാറിലേക്കുള്ള യാത്രയും.

Hot Topics

Related Articles