കണ്ണൂർ: അഴീക്കൽ ഫിഷിംങ് ഹാർബറിൽ അടുപ്പിച്ച ബോട്ടിൽ നിന്ന് കാൽതെറ്റിവെള്ളത്തിലേക്ക് വീണ മത്സ്യതൊഴിലാളി മരിച്ചു. തിരുവനന്തപുരം ജില്ലയിലെ വേങ്ങാനൂർ സ്വദേശി ഡാനി ഹൗസിൽ സൂസപക്യാം (57) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഒൻപതിന് ഹാർബറിൽ നിർത്തിയിട്ട ബോട്ടിൽ നിന്ന് അബദ്ധത്തിൽ കാൽ തെറ്റിയാണ് സുസപാക്യാം വെള്ളത്തിലേക്ക് വീണത്. ബോട്ടിൽ ഉണ്ടായിരുന്ന മത്സ്യതൊഴിലാളികൾ വെള്ളത്തിലേക്ക് ചാടി തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. കെ വി സുമേഷ് എം എൽ എ, അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ് എന്നിവർ ഹാർബറിൽ എത്തി. കണ്ണൂരിൽ നിന്നെത്തിയ മറയിൻ എൻഫോഴ്സ്മെന്റിന്റെ ബോട്ടും അഴീക്കൽ കോസ്റ്റൽ പൊലീസും വളപട്ടണം പൊലീസും ചേർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തുന്നതിനിടയിലാണ് 10.30 ഓടെ മൃതദേഹം കണ്ടെത്തിയത്.