വിജയ് ലോകേഷ് കനകരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ‘ലിയോ’യിൽ മലയാളത്തിൽ നിന്നും ബാബു ആന്റണിയും. ഫേസ്ബുക്കിലൂടെ താരം ഇക്കാര്യം അറിയിച്ചത്.
ഷൂട്ടിങ് ലൊക്കേഷനിലേയ്ക്കുള്ള യാത്രയ്ക്കിടയിൽ ഡൽഹി എയർപോർട്ടിൽ വച്ച് മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഐ.എം. വിജയനെ കണ്ടുമുട്ടിയെന്നും ബാബു ആന്റണി കുറിച്ചു. അദ്ദേഹത്തോടൊപ്പമുള്ള ചിത്രവും ബാബു ആൻറണി പങ്കുവെച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തൃഷ, സഞ്ജയ് ദത്ത്, അർജുൻ, പ്രിയ ആനന്ദ്, മിഷ്കിൻ, ഗൗതം മേനോൻ, മൺസൂർ അലി ഖാൻ എന്നിവരടങ്ങുന്ന വമ്പൻ താരനിരയുമായാണ് ലിയോ എത്തുന്നത്. മുൻപ് മലയാളത്തിൽ നിന്ന് ലിയോയിൽ അഭിനയിച്ച മറ്റൊരു നടൻ മാത്യു തോമസ് ആണ്.
സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ്.എസ്. ലളിത് കുമാറാണ് ചിത്രം നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയാണ് സഹനിർമാണം.
മാസ്റ്ററിന് ശേഷം വിജയിയും ലോകേഷും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ലിയോയ്ക്കുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.